ഐ.എസിന്റെ രാസായുധ നിർമാണ ശാലയിൽ യു.എസ്​ ബോംബ്​ വർഷം .

09:25 am 15/09/2016 വാഷിങ്​ടൺ: ഇറാഖിലെ ​മൊസൂളിലെ െഎ.എസി​​​​​​െൻറ രാസായുധ നിർമാണ ശാലയിൽ യു.എസ് വ്യോമാക്രമണം. 12 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ​െഎ.എസി​െൻറ 50 കേന്ദ്രങ്ങൾ അക്രമിച്ചതായി​ യു.എസ് വ്യോമസേന സെൻട്രൽ കമാൻഡർ ജഫ്റി ഹാറിജി മാധ്യമങ്ങളെ അറിയിച്ചു. അതേസമയം രാസായുധ നിർമാണ കേന്ദ്രങ്ങൾ എവിടെ​യൊക്കെയാണെന്നത്​ വ്യക്​തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയാണ് ഐ.എസ് ഭീകരവാദികൾ രാസായുധ നിർമാണശാലയാക്കി മാറ്റിയത്. 2013 മുതൽ ആരംഭിച്ച സിറിയൻ സംഘർഷത്തിൽ പ്രസിഡൻറ്​ ബഷാർ അൽ അസദി​െൻറ സൈന്യവും ഐ.എസും രാസായുധം Read more about ഐ.എസിന്റെ രാസായുധ നിർമാണ ശാലയിൽ യു.എസ്​ ബോംബ്​ വർഷം .[…]

ബഹിരാകാശ കുതിപ്പിനൊരുങ്ങി വീണ്ടും ചൈന

08:50 am 12/09/2016 ബെയ്ജിങ്: ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു കുതിപ്പിനൊരുങ്ങുകയാണ് ചൈന. തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ ബഹിരാകാശ നിലയമായ (സ്പേസ് ലാബ്) തിയാങ്കോങ്-2 ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കുമെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. സെപ്റ്റംബര്‍ 15നും 20നും ഇടക്കുള്ള ഒരു ദിവസമായിരിക്കും വിക്ഷേപണം. തിയാങ്കോങ്-2 വിക്ഷേപണത്തിന് പൂര്‍ണമായും തയാറായിക്കഴിഞ്ഞിട്ടുണ്ട്. ലാബിനെ റോക്കറ്റുമായി ഘടിപ്പിച്ചിട്ടുണ്ട്. കൗണ്ട് ഡൗണ്‍ ഉടന്‍ ആരംഭിക്കും. ബഹിരാകാശത്ത് രണ്ടു യാത്രികര്‍ക്ക് 30 ദിവസംവരെ താമസിച്ച് പരീക്ഷണങ്ങള്‍ നടത്താവുന്ന സൗകര്യമുണ്ട് ഈ സ്പേസ് ലാബില്‍. Read more about ബഹിരാകാശ കുതിപ്പിനൊരുങ്ങി വീണ്ടും ചൈന[…]

സിറിയയില്‍ വ്യോമാക്രമണം രൂക്ഷം; ഇന്നലെ കൊല്ലപ്പെട്ടത് 82 പേര്‍

08:45 am 11/9/2016 ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലുണ്ടായ വിവിധ ആക്രമണങ്ങളില്‍ 82 പേര്‍ മരിച്ചു. ഇദ്‍ലിബും അലപ്പോയും അടക്കമുള്ള നഗരങ്ങളില്‍ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. അമേരിക്കയും റഷ്യയും സമാധാനത്തിനായുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സിറിയ വീണ്ടും ചോരയില്‍ കുതിരുന്നത്. വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ അസദ് അനുകൂല സഖ്യസേന തുടര്‍ച്ചയായി ബോബ് വര്‍ഷിച്ചു. ഇദ്‍ലിബിലെ ആള്‍ത്തിരക്കുള്ള ചന്ത ലക്ഷ്യം വച്ച് വ്യോമസേന തൊടുത്ത ബോബെടുത്തത് 37 പേരുടെ ജീവന്‍. അലപ്പോയില്‍ നടന്ന ആക്രമണത്തില്‍ 45 പേര്‍ മരിച്ചു. നൂറുകണക്കിനാളുകള്‍ക്ക് Read more about സിറിയയില്‍ വ്യോമാക്രമണം രൂക്ഷം; ഇന്നലെ കൊല്ലപ്പെട്ടത് 82 പേര്‍[…]

ലോകത്തെ ആകര്‍ഷിച്ച പട്ടാള സുന്ദരി വീരമൃത്യവരിച്ചു

12:44 pm 9/9/2016 ഡമാസ്‌കസ്: യുദ്ധഭൂമിയിലെ ഏയ്ഞ്ചലീന ജോളിയെന്നറയപ്പെട്ടിരുന്ന പട്ടാള സുന്ദരി വീരമൃത്യവരിച്ചു. 22 കാരിയായ കുര്‍ദിഷ് പട്ടാളക്കാരി ഏഷ്യ റംസാന്‍ അന്റാര്‍ ആണ് ഐഎസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. വടക്കന്‍ സിറിയയില്‍ ഐഎസുമായി കുര്‍ദ്ദികള്‍ നടത്തിയ പോരാട്ടത്തില്‍ ഇവര്‍ സജീവ പങ്കാളിയായിരുന്നു. കൂടാതെ കുര്‍ദിഷ് വുമണ്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉന്നത പോരാളിയുമായിരുന്നു. ഐഎസിനെതിരെയുള്ള യുദ്ധത്തില്‍ രക്തസാക്ഷിയാണ് താനെന്ന് വീ വാണ്ട് ഫ്രീഡം ഫോര്‍ കുര്‍ദിസ്ഥാന്‍ എന്ന ഫേസ്ബുക്ക് പേജില്‍ അന്റാര്‍ വിവരിച്ചിരുന്നു. 1996ല്‍ ജനിച്ച അന്റാര്‍ 2014 Read more about ലോകത്തെ ആകര്‍ഷിച്ച പട്ടാള സുന്ദരി വീരമൃത്യവരിച്ചു[…]

കൃത്രിമ’ ഭൂകമ്പമല്ല; ആണവ പരീക്ഷണമെന്ന് ഉത്തര കൊറിയ

08:52 AM 09/09/2016 </a സിയൂൾ: റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉത്തര കൊറിയ ആണവ ബോംബ് പരീക്ഷണം നടത്തിയതാണെന്ന് ദക്ഷിണ കൊറിയ. 'കൃത്രിമ' ഭൂകമ്പമാണിതെന്നും അഞ്ചാമത്തെ ആണവ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയതെന്നും ദക്ഷിണ കൊറിയൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി യോനാപ് റിപ്പോർട്ട് ചെയ്തു. വാർത്ത് പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷം ആണവ പരീക്ഷണ വിവരം ഉത്തര കൊറിയൻ അധികൃതർ സ്ഥിരീകരിച്ചു. ഉപഗ്രഹ ചിത്രങ്ങളുടെയും രഹസ്യാന്വേഷണ വിവരത്തിന്‍റേയും അടിസ്ഥാനത്തിൽ പരീക്ഷണം നടന്നത് Read more about കൃത്രിമ’ ഭൂകമ്പമല്ല; ആണവ പരീക്ഷണമെന്ന് ഉത്തര കൊറിയ[…]

ഭാര്യയുമൊത്തുള്ള ജീവിതം മടുത്തു; 70 കാരന്‍ ബാങ്ക് കൊള്ളയടിച്ച് ജയിലിലായി

02.05 AM 09-09-2016 കന്‍സാസ് സിറ്റിയിലെ ബാങ്ക് ഓഫ് ലേബറിലെത്തിയ ലാറി റിപ്പിള്‍ തന്റെ കൈവശം തോക്കുണ്ടെന്നും പണം മുവുവന്‍ തനിക്ക് കൈമാറണമെന്നും എഴുതി കുറിപ്പ് ക്യാഷിയര്‍ക്ക് കൈമാറി. ഭയന്നുപോയ ക്യാഷിയര്‍ അവിടെയുണ്ടായിരുന്ന 2, 924 ഡോളര്‍ റിപ്പിളിന് കൈമാറി. കന്‍സാസ്: ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ജീവിതം മടുത്ത 70കാരന്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ കണ്ടെത്തിയത് വിചിത്രമായൊരു വഴിയായിരുന്നു. ബാങ്ക് കൊള്ളയടിക്കുക. പിന്നെ പോലീസ് എത്തുന്നതുവരെ അവിടെതന്നെ കാത്തിരിക്കുക, ജയിലില്‍ പോയി ബാക്കിയുള്ള കാലം മന:സമാധാനത്തോടെ ജീവിക്കുക. അമേരിക്കയിലെ Read more about ഭാര്യയുമൊത്തുള്ള ജീവിതം മടുത്തു; 70 കാരന്‍ ബാങ്ക് കൊള്ളയടിച്ച് ജയിലിലായി[…]

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഗാന്ധിപ്രതിമ അനാഛാദനം ചെയ്തു

09.24AM 08-09-2016 കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് അനാഛാദനം ചെയ്തു. ഗാന്ധിജി കാണിച്ച് തന്ന മാത്യക ഓരോ ഭാരതീയനും ജീവിതത്തില്‍ പകര്‍ത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 9ന് എംബസി അങ്കണത്തില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. തുടര്‍ന്ന്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്, മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്തു. ഇന്ത്യയില്‍ നിന്ന് കൊണ്ടു വന്നതാണ് വെങ്കലത്തില്‍ തീര്‍ത്ത പ്രതിമ. ഇന്ത്യന്‍ Read more about കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഗാന്ധിപ്രതിമ അനാഛാദനം ചെയ്തു[…]

സിറിയന്‍ പോരാട്ടം രൂക്ഷം; പരിഹാരനിര്‍ദ്ദേശവുമായി മധ്യസ്ഥ സംഘം

09.20 AM 08-09-2016 ഡമാസ്‌ക്കസ്: സിറിയന്‍ ആഭ്യന്തരയുദ്ധത്തിന് പരിഹാരനിര്‍ദ്ദേശവുമായി ഉന്നതതല മധ്യസ്ഥ സമിതി. ഭരണപക്ഷവും വിമതപോരാളികളും ആറ് മാസത്തേക്ക് വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സ്ഥാനമൊഴിഞ്ഞ് ജനവിധി തേടണമെന്നും സമിതി നിര്‍ദ്ദേശിച്ചു. ലണ്ടനില്‍ ചേര്‍ന്ന വിവിധ ലോകരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടേതാണ് നിര്‍ദ്ദേശം. അതേസമയം അലപ്പോയും ജെറാബ്ലുസും അടക്കമുള്ള പോര്‍മുഖങ്ങളില്‍ ശക്തമായ ആക്രമണം തുടരുകയാണ്. സിറിയയില്‍ അസദ് ഭരണകൂടത്തിനെതിരെ പോരടിക്കുന്ന പ്രതിപക്ഷസഖ്യമാണ് രാഷ്ട്രീയമാറ്റത്തിനായി ആറ് മാസത്തേക്ക് വെടിനിര്‍ത്തല്‍ ആകാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഇത് പരിഗണിച്ച ഉന്നതതല Read more about സിറിയന്‍ പോരാട്ടം രൂക്ഷം; പരിഹാരനിര്‍ദ്ദേശവുമായി മധ്യസ്ഥ സംഘം[…]

ആദ്യ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വനിത മരിച്ചു

12.30 PM 07-09-2016 ലില്ലെ: വൈദ്യശാസ്ത്ര ചരിത്രത്തിലെ ആദ്യ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഫ്രഞ്ച് വനിത മരിച്ചു. ഇസബെല്ലെ ഡൈനോയര്‍(49) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ മരിച്ച ഇവരുടെ മരണവിവരം കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചാണ് വിവരം പുറത്തു വിടാതിരുന്നതെന്ന് അമീന്‍സിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച അവയവങ്ങളോട് ശരീരം പ്രതികരിക്കാതിരുന്നതോടെ അമിതമായി മരുന്നുകളെ ആശ്രയിച്ച ഇസബെല്ല കാന്‍സര്‍ രോഗിയായി മാറിയിരുന്നു. 2005ലാണ് ഇസബെല്ലെയുടെ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. പട്ടികടിയേറ്റ ഇവരുടെ മുഖം വികൃതമായതോടെ Read more about ആദ്യ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വനിത മരിച്ചു[…]

കുവൈറ്റില്‍ വീണ്ടും മയക്ക് മരുന്ന് വേട്ട; മയക്കുമരുന്ന് ഗുളികകളുടെ വന്‍ശേഖരം പിടികൂടി

12.14 PM 07-09-2016 കുവൈറ്റ് സിറ്റി: എയര്‍ കംപ്രസറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് രാജ്യത്തേക്കു കടത്താന്‍ ശ്രമിച്ച ക്യാപ്റ്റഗണ്‍ ഗുളികകളുടെ വന്‍ശേഖരം വീണ്ടും പിടികൂടി. ഏകദേശം മൂന്നു ദശലക്ഷത്തിലധികം ഗുളികകളാണ് പിടിച്ചെടുത്തത്. കുവൈറ്റിലേയ്‌ക്കെത്തുന്ന ചരക്കു കപ്പലിലെ ഒരു കണ്ടെയ്‌നറില്‍ മയക്കുമരുന്ന് നിറച്ചിട്ടുണ്ടെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു നടത്തിയ നിരീക്ഷണത്തിലാണ് ഇവ പിടികൂടിയത്. രാജ്യത്ത് എത്തുന്നതുവരെ ഈ കണ്ടെയ്‌നറിനെ സസൂക്ഷ്മം നിരീക്കുകയും തുറമുഖത്തുനിന്നും ഉടമസ്ഥന് വിട്ടുകൊടുക്കുന്നതിനു തൊട്ടുമുമ്പ് റെയ്ഡ് നടത്തി ലഭിച്ച വിവരം ശരിയാണെന്ന് ഉറപ്പാക്കുകയുമായിരുന്നു. Read more about കുവൈറ്റില്‍ വീണ്ടും മയക്ക് മരുന്ന് വേട്ട; മയക്കുമരുന്ന് ഗുളികകളുടെ വന്‍ശേഖരം പിടികൂടി[…]