തുർക്കിയിൽ 300 സുരക്ഷാ ഉദ്യോഗസ്ഥർക്ക് അറസ്റ്റ് വാറൻറ്; 1000 സ്വകാര്യ സ്കൂൾ അടച്ചു പൂട്ടും
06:47 PM 23/07/2016 ഇസ്തംബൂൾ: തുർക്കിയിൽ പ്രസിഡൻറിെൻറ സുരക്ഷാ ചുമതല വഹിക്കുന്ന 300 ഉദ്യോഗസ്ഥർക്ക് അറസ്റ്റ് വാറൻറ്. സി.എൻ.എൻ തുർക് ചാനലാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. നേരത്തെ 283 സുരക്ഷാ ഉേദ്യാസ്ഥർ അറസ്റ്റിലായിരുന്നു. അതേസമയം അട്ടിമറിക്കാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 1000 സ്വകാര്യ സ്കൂൾ അധികൃതർ അടച്ച് പൂട്ടാനൊരുങ്ങുന്നു. രാജ്യത്തെ 10000 പേരുടെ പാസ്പോർട്ടുകളും റദ്ദ് ചെയ്തിട്ടുണ്ട്. രാജ്യവാപകമായി നടന്ന അന്വേഷണത്തിൽ ഇതുവരെ 44000ൽ അധികം സർക്കാർ ജീവനക്കാരെ സസ്പെൻറ് ഒൗദ്യോഗിക മാധ്യമമായ അനദോലു ഏജൻസി നൽകുന്ന റിപ്പോർട്ട്. Read more about തുർക്കിയിൽ 300 സുരക്ഷാ ഉദ്യോഗസ്ഥർക്ക് അറസ്റ്റ് വാറൻറ്; 1000 സ്വകാര്യ സ്കൂൾ അടച്ചു പൂട്ടും[…]










