ബഹിരാകാശ നിലയത്തിൽ മാസങ്ങളോളം ചെലവഴിച്ച ശേഷം മൂന്നു ബഹിരാകാശ യാത്രികർ ഭൂമിയിൽ മടങ്ങിയെത്തി.

08:01 am 11/4/2017 മോസ്കോ: അന്തർദേശീയ ബഹിരാകാശ നിലയത്തിൽ മാസങ്ങളോളം ചെലവഴിച്ച ശേഷം മൂന്നു ബഹിരാകാശ യാത്രികർ ഭൂമിയിൽ മടങ്ങിയെത്തി. റഷ്യയുടെ സൊയൂസ് എംഎസ് 02 എന്ന ബഹിരാകാശപേടകത്തിലാണ് ശാസ്ത്രജ്ഞർ കസാക്കിസ്ഥാനിൽ തിരിച്ചെത്തിയത്. റഷ്യയിലെ ആന്ദ്രേ ബോറിസെൻകോ, സെർജി റിഷികോവ്, യുഎസിലെ റോബർട്ട് കിംബ്രോ എന്നിവരാണ് തിരിച്ചെത്തിയതെന്ന് റഷ്യൻ മിഷൻ കണ്‍ട്രോൾ അറിയിച്ചു. തിങ്കളാഴ്ച ജിഎംടി 11.21നാണ് മൂവരും കസാക്കിസ്ഥാനിലെ ഷെസ്കസ്ഗാനിൽ എത്തിയത്.

ഈ​​​​​ജി​​​​​പ്തിൽ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

08:07 am 10/4/2017 ക​​​യ്റോ: ടാ​​​​​ന്‍റ, അ​​ല​​ക്സാ​​ൻഡ്രിയ ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലെ കോ​​​​​പ്റ്റി​​​​​ക് ഓ​​​​​ർ​​​​​ത്ത​​​​​ഡോ​​​​​ക്സ് പ​​​​​ള്ളി​​​​​ക​​​​​ളിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഈ​​​​​ജി​​​​​പ്തിൽ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്‍റ് അബ്ദേൽ ഫത്താ അൽസിസിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ​​​​​ള്ളി​​​​​ക​​​​​ൽ ഓ​​​​​ശാ​​​​​ന തി​​​​​രു​​​​​ക്ക​​​​​ർ​​​​​മ​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ ഐ​​​എ​​​സ് (ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ്) ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 45 പേ​​​ർ കൊ​​​ല്ല​​​പ്പെടുകയും 119 ​ പേ​​ർ​​ക്ക് പ​​​​​രി​​​​​ക്കേ​​​​​ൽക്കുകയും ചെയ്തിരുന്നു. നൈ​​​​​ൽ ന​​​​​ദീ​​തീ​​​​​ര​​​​​ത്തു​​​​​ള്ള ടാ​​​​​ന്‍റ​​​​​യി​​​​​ലെ മാ​​​​​ർ ഗി​​​​​ർ​​​​​ഗി​​​​​സ് (സെ​​​​​ന്‍റ്. ജോ​​​​​ർ​​​​​ജ്) പ​​​​​ള്ളി​​​​​യി​​​​​ലാ​​​​​ണ് ആ​​​​​ദ്യ സ്ഫോ​​​​​ട​​​​​ന​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ഇ​​​​​വി​​​​​ടെ 27 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടെ​​​​​ന്നും 78 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേൽക്കുകയും Read more about ഈ​​​​​ജി​​​​​പ്തിൽ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.[…]

ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ്സായിയെ തെരഞ്ഞെടുത്തു.

01:22 pm 9/4/2017 ജനീവ: ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായിയെ തെരഞ്ഞെടുത്തു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടറസാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. തിങ്കളാഴ്ച ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി ആഗോള വ്യാപകമായി ബോധവത്കരണം നടത്തുകയാണ് മലാലയുടെ നിയമനത്തിലൂടെ യുഎൻ ലക്ഷ്യമിടുന്നത്. പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പ്രവർത്തകയാണ് മലാല യൂസഫ് സായി. ടൈംസ് പുറത്തുവിട്ട ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരിൽ ഒരാളാകാനും Read more about ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ്സായിയെ തെരഞ്ഞെടുത്തു.[…]

സിറിയയിലെ അമേരിക്കൻ ആക്രമണം പ്രാദേശിക ഭീകരവാദത്തെ വളർത്തുന്നതിനേ സഹായിക്കൂ എന്ന് ഇറാൻ

08:00 am 8/4/2017 ടെഹ്റാൻ: . ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനിയാണ് ഇക്കാര്യമറിയിച്ചത്. അമേരിക്കൻ മിസൈൽ ആക്രമണം അപലപനീയമാണെന്നും പറഞ്ഞ അദ്ദേഹം ഇത്തരം നടപടികൾ എതിർക്കപ്പടേണ്ടതാണെന്നും വ്യക്തമാക്കി. പ​​ടി​​ഞ്ഞാ​​റ​​ൻ സി​​റി​​യ​​യി​​ലെ ഷ​​യ്റാ​​ത്ത് വ്യോ​​മ​​ത്താ​​വ​​ള​​ത്തി​​നു നേ​​ർ​​ക്കാ​​ണു യു​​എ​​സ് യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ളി​​ൽ​​ നിന്ന് ആക്രമണമുണ്ടായത്. 59 ക്രൂ​​സ് മി​​സൈ​​ലു​​ക​​ളാണ് അമേരിക്ക അയച്ചത്. അമേരിക്കയുടെ ഈ നടപടിക്കെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും റൂഹാനി ആവശ്യപ്പെട്ടു. നേരത്ത, സംഭവത്തിനെതിരെ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ അടക്കമുള്ളവർ രംഗത്തിയിരുന്നു. ഇ​​ഡ്‌​​ലി​​ബ് പ്ര​​വി​​ശ്യ​​യി​​ലെ ഖാ​​ൻ​​ഷെ​​യ്ക്കൂ​​ണി​​ൽ സ​​രി​​ൻ​​വി​​ഷ​​വാ​​ത​​കം പ്ര​​യോ​​ഗി​​ച്ച് Read more about സിറിയയിലെ അമേരിക്കൻ ആക്രമണം പ്രാദേശിക ഭീകരവാദത്തെ വളർത്തുന്നതിനേ സഹായിക്കൂ എന്ന് ഇറാൻ[…]

മൊസൂൾ നഗരത്തിൽ സൈനിക ഹെലികോപ്റ്റർ ഐഎസ് ഭീകരർ വെടിവച്ചിട്ട സംഭവത്തിൽ രണ്ടു പേർ മരിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

11:59 am 7/4/2017 ബാഗ്ദാദ്: ഇറാക്കിലെ മൊസൂൾ നഗരത്തിൽ സൈനിക ഹെലികോപ്റ്റർ ഐഎസ് ഭീകരർ വെടിവച്ചിട്ട സംഭവത്തിൽ രണ്ടു പേർ മരിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഹെലികോപ്റ്ററിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അതേസമയം, ഏതു വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് തകർന്നതെന്ന് സൈന്യം വ്യക്തമാക്കിയില്ല. ഐഎസിനെതിരേ പോരാട്ടം നടത്തുന്ന ഇറാക്കി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മൊസൂളിൽ പതിവായി വ്യോമാക്രമണം നടത്തുന്നുണ്ട്.

യെമനി​ൽ സൗ​ദി സ​ഖ്യ​ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 13 വി​മ​ത​ർ കൊ​ല്ല​പ്പെ​ട്ടു.

07:37 am 6/4/2017 സ​നാ: യെമനി​ൽ സൗ​ദി സ​ഖ്യ​ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 13 വി​മ​ത​ർ കൊ​ല്ല​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച പ​ടി​ഞ്ഞാ​റ​ൻ‌ യ​മ​നി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഹൂ​തി വി​മ​ത​രു​ടെ അ​ഞ്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും ന​ശി​പ്പി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സെന്‍റ് പീറ്റേഴ്സ്ബർഗിലെ സ്ഫോടനവുമായി ബന്ധപ്പെട്ടു പ്രതിയെന്നു സംശയിക്കുന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.

06:32 pm 4/4/2017 മോസ്കോ: റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബർഗിലെ മെട്രോ സ്റ്റേഷനിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു പ്രതിയെന്നു സംശയിക്കുന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. അക്ബർഷോണ്‍ ജലിലോവ് എന്നയാളാണ് പിടിലായത്. ഇയാൾ റഷ്യൻ പൗരനാണെന്നും റഷ്യയിലെ മറ്റു സ്ഥ‌ലങ്ങളിൽ സമാനമായ ആക്രമണങ്ങൾ നടത്തുവാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും അധികൃതർ അറിയിച്ചു. മെ​ട്രോ​സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. 51 പേർക്ക് പരിക്കേറ്റു. സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗി​ലെ സെ​ന​യ പ്ലോ​ഷ്ച്ചാ​ഡ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സ്ഫോടനം നടന്നത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മൂ​ന്നു റെയിൽവേ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു. Read more about സെന്‍റ് പീറ്റേഴ്സ്ബർഗിലെ സ്ഫോടനവുമായി ബന്ധപ്പെട്ടു പ്രതിയെന്നു സംശയിക്കുന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.[…]

കൊളംബിയയിൽ വൻ മയക്കുമരുന്നു വേട്ട.

08:18 am 3/4/2017 ബൊഗോട്ട: കൊളംബിയയിൽ വൻ മയക്കുമരുന്നു വേട്ട. 6.2 ടൺ കൊക്കെയ്നാണ് ബാരൻഖ്വില്ല തുറമുഖത്തുവച്ച് അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സ്പെയിനിലേക്ക് കടത്താനൊരുങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഇവ പിടികൂടിയതെന്നും പ്രാദേശിക അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇത്രയും കൊക്കെയ്ൻ കണ്ടെടുത്തതെന്നും കൊളംബിയൻ പ്രതിരോധ മന്ത്രി ലൂയിസ് കാർലോസ് പറഞ്ഞു. കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്നാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു മാസങ്ങൾക്കു മുൻപ് ഇവിടെ നിന്നും 103ടൺ കൊക്കെയ്ൻ Read more about കൊളംബിയയിൽ വൻ മയക്കുമരുന്നു വേട്ട.[…]

പോലീസ് ട്രെയിനിംഗ് അക്കാഡമിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 16 പേർക്ക് പരിക്കേറ്റു.

07:40 am 2/4/2017 കെയ്റോ: ഈജിപ്തിലെ പോലീസ് ട്രെയിനിംഗ് അക്കാഡമിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 16 പേർക്ക് പരിക്കേറ്റു. കെയ്റോയിലെ ടാന്‍റ നഗരത്തിനു സമീപമുള്ള ട്രെയിനിംഗ് അക്കാദമിയിലാണ് സംഭവം. പരിക്കേറ്റവരിൽ 13 പേരും പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് വിവരം. ഈജിപ്ഷ്യൻ ആഭ്യന്തരമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബൈക്കിനുള്ളിലാണ് അക്രമികൾ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ആരാണ് സ്ഫോടനത്തിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.

സിറിയയിലെ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.

09:30 am 1/4/2017 ദമാസ്കസ്: സിറിയയിലെ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സിറിയയിലെ ഹമാ പ്രവിശ്യയിലുള്ള ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആശുത്രിയിലെ ഡോക്ടറാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്നാണ് വിവരം. ഇവിടുത്തെ ലത്താമെൻ ആശുപത്രിയിലാണ് സംഭവം. ആക്രമണത്തിൽ 15ലേറെപ്പേർക്ക് പരിക്കേറ്റെന്നാണ് വിവരം.