മാർപാപ്പ സെപ്റ്റംബറിൽ കൊളംബിയ സന്ദർശിക്കുമെന്ന് റിപ്പോർട്ട്.

09:33 am 1 1/3/2017 വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ സെപ്റ്റംബറിൽ കൊളംബിയ സന്ദർശിക്കുമെന്ന് റിപ്പോർട്ട്.. സെപ്റ്റംബർ ആറു മുതൽ 11 വരെയാണ് സന്ദർശനമെന്ന് പ്രസ്താവന കുറിപ്പിൽ വത്തിക്കാൻ അറിയിച്ചു. ബഗോട്ട, വില്ലവിസെൻസിയോ, മെഡെലിൻ, കാർറ്റജെന തുടങ്ങിയ നഗരങ്ങൾ മാർപാപ്പ സന്ദർശിക്കും. യാത്രയുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും വത്തിക്കാൻ പറഞ്ഞു. കൊളംബിയയിലെ വിമതരും സർക്കാരും സമാധാനക്കരാറിൽ ഒപ്പുവച്ചാൽ 2017 പകുതിയോടെ കൊളംബിയയിലേക്ക് പോകുമെന്ന് കഴിഞ്ഞവർഷം തന്നെ മാർപാപ്പ പറഞ്ഞിരുന്നു.

ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക് ഇംപീച്ച് പുറത്താക്കി.

11;50 am 10/3/2017 സിയൂൾ: ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക് ഗ്യൂൻഹൈയെ ഇംപീച്ച് ചെയ്യാനുള്ള പാർലമെന്‍റ് തീരുമാനത്തിന് ഭരണഘടനാ കോടതിയുടെ അംഗീകാരം. അടുത്ത സുഹൃത്തിന് അഴിമതി നടത്തുന്നതിനായി പ്രസിഡന്‍റ് പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിലാണ് നടപടി. പ്രസിഡന്‍റ് പദം നഷ്ടമായ പാർകിനെ നിയമനടപടികൾക്ക് വിധേയമാക്കും. പാർകിനെ പുറത്താക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി ഇടക്കാല ഭരണാധികാരിയായി ചുമതലയേൽക്കും. മേയിൽ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. ചോയി സൂണ്‍സിൽ എന്ന വനിതാ സുഹൃത്തിനു ഭരണത്തിൽ ഇടപെടാൻ സ്വാതന്ത്ര്യം അനുവദിച്ചതാണു പാർക്കിനു വിനയായത്. ചോയി വൻകിട Read more about ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക് ഇംപീച്ച് പുറത്താക്കി.[…]

​ഇ​റ്റ​ലി​യി​ൽ മേ​ൽ​പ്പാ​ലം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു.

08:22 am 10/3/2017 റോം: ​ഇ​റ്റ​ലി​യി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ അ​ങ്കോ​ണ​യി​ലാ​യി​രു​ന്നു സം​ഭ​വം. പാ​ല​ത്തി​ന്‍റെ കൂ​റ്റ​ൻ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് കാ​റി​നു മു​ക​ളി​ലേ​ക്ക് പ​തി​ച്ചാ​ണ് ര​ണ്ടു പേ​ർ മ​രി​ച്ച​ത്. അ​സ്കോ​ലി പി​ച്ചേ​നോ സ്വ​ദേ​ശി​ക​ളാ​യ ഭാ​ര്യ​യും ഭ​ർ​ത്താ​വു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. കോ​ൺ​ക്രീ​റ്റ് പാ​ളി​ക്ക് അ​ടി​യ​ല​ക​പ്പെ​ട്ട കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചി​രു​ന്നു.

യെമനിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു.

09:34 am 8/3/2017 സന: യെമനിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. യമനിലെ പ്രാദേശിക ഭരണകൂടമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ബയ്ദാസ്ഖ്വിഫ ജില്ലയിലെ യക്‌ലയിലാണ് സംഭവം. ഇവിടെ ആടുകളെ മേയ്ച്ചുകൊണ്ടിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സഹോദരങ്ങളായ മുഹമ്മദ് അൽ ഖൊബ്സെയും അഹമ്മദ് അൽ ഖൊബ്സെയുമാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ജനുവരി 29നും ഇവിടെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. എന്നാൽ ആക്രമണം സംബന്ധിച്ച വിവരങ്ങൾ അമേരിക്ക നിഷേധിച്ചു.

യുഎസിലേക്കുള്ള യാത്ര ഒഴിവാക്കാൻ നൈജീരിയൻ പൗരൻമാർക്ക് നിർദേശം.

07:54 am 7/3/2017 അബുജ: യുഎസിലേക്കുള്ള യാത്ര ഒഴിവാക്കാൻ നൈജീരിയൻ പൗരൻമാർക്ക് നിർദേശം. പുതിയ കുടിയേറ്റ നിയമങ്ങളിലെ വ്യക്തതയില്ലായ്മ പരിഗണിച്ചാണ് പൗരൻമാർക്ക് നൈജീരിയൻ സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ യാത്രയ്ക്ക് കർശന നിയന്ത്രണങ്ങളില്ലെന്നും പ്രത്യേക കാരണങ്ങളില്ലാത്ത യാത്രകൾ ഒഴിവാക്കുന്നതാണ് ഉത്തമമെന്നും നൈജീരിയൻ പ്രസിഡന്‍റിന്‍റെ വിദേശകാര്യ ഉപദേഷ്ടാവ് അബിക് ദബിരി ഇറേവ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമായ കാരണങ്ങളില്ലാതെ ചില നൈജീരിൻ പൗരൻമാർക്ക് യുഎസ് വീസ നിഷേധിക്കപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു. 21 ലക്ഷം ആഫ്രിക്കൻ പൗരൻമാർ യുഎസിൽ താമസിക്കുന്നുണ്ടെന്നാണ് Read more about യുഎസിലേക്കുള്ള യാത്ര ഒഴിവാക്കാൻ നൈജീരിയൻ പൗരൻമാർക്ക് നിർദേശം.[…]

ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു.

9:18 am 6/3/2017 സീയുൾ: അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷി​​​​ൻ​​​​സോ ആ​​​​ബെയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര കൊറിയ തൊടുത്തുവിട്ട നാലു മിസൈലുകൾ 1000 കി​​ലോ​​മീ​​റ്റ​​ർ താ​​ണ്ടി ജപ്പാൻ കടലിൽ പ​​തിച്ചു. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36ന് ചൈനയുമായി അതിർത്തി പങ്കിടുന്ന തോംചാംഗ്റി മേഖലയിൽ നിന്നായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. കഴിഞ്ഞമാസവും ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. വ​​​​ട​​​​ക്ക​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ബം​​​​ഗ്യോ​​​​ൻ എ​​​​യ​​​​ർ​​​​ബേ​​​​സി​​​​ൽ​​​​നി​​​​ന്നു Read more about ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു.[…]

സിറിയൻ യുദ്ധവിമാനം തുർക്കി അതിർത്തിയിൽ തകർന്നു വീണു.

08:43 am 5/3/2017 ഇസ്താംബൂൾ: സിറിയൻ യുദ്ധവിമാനം തുർക്കി അതിർത്തിയിൽ തകർന്നു വീണു. മിഗ്-23 യുദ്ധവിമാനമാണ് തകർന്നുവീണത്. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടങ്ങിയെന്നും തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദ്രിം പറഞ്ഞു. സിറിയൻ അതിർത്തിയിലെ വിമതമേഖലയിൽ ബോംബാക്രമണം നടത്താൻ പോയ വിമാനമാണ് തകർന്നു വീണതെന്നാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സിറിയൻ സൈന്യം പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച വൈകുന്നേരം 6.30 നായിരുന്നു വിമാനം തകർന്നു വീണത്. യന്ത്രത്തകരാറാണ് വിമാനം തകരാൻ കാരണമെന്നും Read more about സിറിയൻ യുദ്ധവിമാനം തുർക്കി അതിർത്തിയിൽ തകർന്നു വീണു.[…]

ഹെയ്തി മുൻ പ്രസിഡന്‍റ് റെനെ പ്രെവൽ അന്തരിച്ചു.

08:37 am 4/3/2017 പോർട്ട് യു പ്രിൻസ്: ഹെയ്തി മുൻ പ്രസിഡന്‍റ് റെനെ പ്രെവൽ(74) അന്തരിച്ചു. രണ്ടുവട്ടം ഹെയ്തിയുടെ പ്രസിഡന്‍റായിരുന്നു. മരണകാരണം പുറത്തുവിട്ടിട്ടില്ല. 1996 മുതൽ 2001വരെയും 2006 മുതൽ 2011 വരെയും ഹെയ്തിയുടെ പ്രസിഡന്‍റായിരുന്നു പ്രെവൽ. 1991 ൽ ഹെയ്തിയുടെ പ്രധാനമന്ത്രി പദവും അദ്ദേഹം വഹിച്ചിരുന്നു.

ചൈനയിലെ ജിയാൻങ്സു പ്രവിശ്യയിലെ ജിയാൻഷി ഗ്രാമത്തിൽ 160 ദന്പതികൾ വേർപിരിയുന്നു

08:27 am 4/3/2017 ബെയ്ജിംഗ്:ആധുനികവത്കരണത്തിനായി സർക്കാർ ജിയാൻഷിയിലെ സ്ഥലങ്ങൾ ഏറ്റെടുക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ദന്പതികളെക്കാൾ കൂടുതൽ നഷ്ടപരിഹാരം തനിച്ച് ജീവിക്കുന്നവർക്കു ലഭിക്കും. ഇക്കാരണത്താലാണ് ദന്പതികൾ വേർപിരിയാൻ ഒരുങ്ങുന്നത്. വേർപിരിയുന്നവർക്ക് രണ്ട് പുതിയ വീടും 12 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. പാരന്പര്യമായി പ്രദേശത്ത് ജീവിക്കുന്നവരും ഇതോടെ സർക്കാർ നൽകിയ പുതിയ വീട്ടിലേക്കു മാറി താമസിക്കേണ്ടിവരും. ദന്പതികൾക്കു 220 ചതുരശ്ര മീറ്റർ വീട് മാത്രമാണ് ലഭിക്കുന്നത്.

സുഡാനിൽ പുതിയ പ്രധാനമന്ത്രിയായി ബക്രി ഹസൻ സ്വാലിഹിനെ നിയമിച്ചു.

11:54 am 3/3/2017 ഖാർത്തും: സുഡാനിൽ പുതിയ പ്രധാനമന്ത്രിയായി ബക്രി ഹസൻ സ്വാലിഹിനെ നിയമിച്ചു. 1989 ലെ അട്ടിമറിക്കുശേഷം അസാധുവാക്കിയ സ്ഥാനത്തേക്കാണു പ്രസിഡന്‍റ് ഒമർ അൽ-ബാഷിർ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. പ്രസിഡന്‍റിന്‍റെ നാഷണൽ കോണ്‍ഗ്രസ് പാർട്ടിയുടെ എക്സിക്യൂട്ടീവ് ബ്യൂറോയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കു സ്വാലിഹിന്‍റെ പേര് നിർദേശിച്ചത്. പ്രസിഡന്‍റ് ഹസനുമായി അടുപ്പമുള്ള സ്വാലിഹ് സുഡാൻ മന്ത്രിസഭയിൽ ആഭ്യന്തരം, പ്രതിരോധം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ബാഷിർ ഷാഡോയിൽ ആർമി ജനറലായിരുന്നു സ്വാലിഹ്. നാഷണൽ സെക്യുരിറ്റി ആൻഡ് ഇന്‍റിലിജൻസ് വിഭാഗം Read more about സുഡാനിൽ പുതിയ പ്രധാനമന്ത്രിയായി ബക്രി ഹസൻ സ്വാലിഹിനെ നിയമിച്ചു.[…]