KAD T20 ക്രിക്കറ്റ് ടൂര്‍ണമെന്റ് 2017

07:18 am 4/6/2017

– അനശ്വരം മാമ്പിളളി

ഡാളസ് :അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ചത് എന്നു വിശേഷിപ്പിക്കാവുന്ന KAD T20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഡാളസ് ഒരുങ്ങിരിക്കുന്നു . കേരള അസോസിയേഷന്റെ ആഭി മുഖ്യത്തില്‍ നടത്തി വരാറുള്ള T 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് അതി വിപുലമായ രീതിയിലാണ് ഇതവണയും മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 4 ശനിയാഴ്ച ഉച്ചതിരിഞ്ഞു 2:00 മണിക്കു അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്തു ഉത്ഘാടനം നിര്‍വഹിച് മറ്റു ഭാരവാഹികളും ചേര്‍ന്ന് ടീം അംഗങ്ങളെ പരിചയപ്പെടുന്നതായിരിക്കും . ആദ്യ മത്സരം സ്പാര്‍ക്‌സ് ആ (Sparks B) , സിക്‌സിഴ്സും (Sixers) എന്നീ ക്ലബ്ബുകള്‍ ചേര്‍ന്നായിരിക്കും .ഇരു ടീമിലെ ക്യാപ്റ്റന്‍ മാരായ ഡെന്നിസും (സ്പാര്‍ക്‌സ് ബി) സാം കോവൂരും (സിക്‌സേഴ്‌സ്) ലീഗില്‍ കളിച്ചു പരിചയ സമ്പന്നരായ കളിക്കാരന് മാരനാണ്. ഈ തവണ ആറു ടീമുകളാണ് പങ്കെടുക്കുന്നത്. ടൂര്‍ണമെന്റ് ഈ തവണ നേരത്തെ ആരംഭിക്കേണ്ട സാഹചര്യം ഉള്ളതിനാലാണ് മറ്റു ടീം അംഗങ്ങളെ ഒഴിവാക്കേണ്ടി വന്നത് .

ഈ ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫി യും നല്‍കുന്നതായിരിക്കും .
ഡാലസ്സിലെ മുഴുവന്‍ ക്രിക്കറ്റ് പ്രേമികളും യോചിച്ചും,സഹകരിച്ചും പ്രവര്‍ത്തിക്കുന്ന ഒരു മേഖല ആംണെന്നിരിക്കെ, പ്രതീക്ഷയും, ആവേശവും ഈ ടൂര്‍ണമെന്റില്‍ നിഴലിച്ചു കാണാവുന്നതാണ് .
ആവേശകരമായ ഈ ടൂര്‍ണമെന്റ് ന്റെ മുഖ്യ സ്‌പോണ്‍സര്‍ സ്പൈസ് മാര്‍ട് (Spice Mart Indian grocery and Food caterers) ആണ് .കൂടാതെ സ്‌പോണ്‍സര്‍ മാരായ സേഫ് കെയര്‍ ഫര്‍മസി (Safe care Pharmacy- Chairman, Anoop) സ്‌പെക്ട്രം ഫിനാന്‍സും (Specrum Finance- Shiju Abraham ) ഈ ടൂര്‍ണമെന്റിന്റെ സഹായ, സഹകരണ ഹസ്തങ്ങളാണ് .കൂടാതെ , ഇതിന്റെ നടത്തിപ്പില്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന കോര്‍ഡിനേറ്റര്‍മാരാണ് അരുണ്‍ ജോണ്‍ണി, ചെറിയാന്‍ ശൂരനാട്.