പി.പി ചെറിയാൻ
ഡാളസ്: അമേരിക്കയുടെ മുപ്പത്തി ഒമ്പതാമത് പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടര്‍ കാന്‍സര്‍ രോഗത്തിന്റെ പിടിയില്‍നിന്നും മോചിതനായെന്ന് ഡിസംബര്‍ ആറിന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തൊണ്ണൂന്നി ഒന്നുകാരനായ കാര്‍ട്ടറിന്റെ എംആര്‍ഐ പരിശോധനയില്‍ തലച്ചോറിനകത്ത് അര്‍ബുദരോഗത്തിന്റെ ഒരു സ്പോട്ടു പോലും കാണാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല പുതിയതായി ഒന്നും കണ്ടെത്താനായില്ലെന്നും അറിയിപ്പില്‍ പറയുന്നു.
ഓഗസ്ററിലായിരുന്നു കാര്‍ട്ടറിന് അര്‍ബുദ രോഗമുള്ളതായി കണ്ടെത്തിയത്. ലിവറില്‍നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെങ്കിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്കും തലച്ചോറിലേക്കും രോഗം വ്യാപിച്ചതായി കണ്ടെത്തിയിരുന്നു. പ്രാരംഭ ദിശയില്‍ തന്നെ രോഗം കണ്ടെത്താനായതിനാലാണ് പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തിനു പ്രതിരോധന ശക്തി ഉത്പാദിക്കാന്‍ കഴിഞ്ഞതാണ് ഈ പ്രായത്തിലും രോഗത്തെ അകറ്റി നിര്‍ത്താന്‍ കാരണമായത്.