ആറ് വയസ്സുകാരിയെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് മാതാപിതാക്കള്‍ക്ക് 27 വര്‍ഷം തടവ്

10:30am 10/2/2016
download (6)

വാഷിംഗ്ടണ്‍: ആറ് വയസ്സ മാത്രം പ്രായമുളള മകളെ ഓണ്‍ലൈനിലൂടെ വില്‍പ്പനയ്ക്ക് വച്ച മാതാപിതാക്കള്‍ക്ക് 27 വര്‍ഷം തടവിനു ശിക്ഷിച്ചു . ലൈംഗിക ആവശ്യങ്ങള്‍ക്കുള്ള കുട്ടിയെ വില്‍പ്പനയ്ക്കുണ്ട് എന്ന് കാണിച്ചായിരുന്നു മാതാപിതാക്കള്‍ ഓണ്‍ലൈനില്‍ കുട്ടിയുടെ പരസ്യം ഇട്ടിരുന്നത് .
പരസ്യം ശ്രദ്ധയില്‍പ്പെട്ട നിരവധിപേര്‍ വീട്ടിലെത്തി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പോലീസിനെ വിവരമറിയിക്കുകയും ഇന്റര്‍നെറ്റില്‍ കണ്ട പരസ്യത്തിന്റെ സഹായത്തോട് കൂടിയും പോലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തു.
കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദമ്പതികള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ അടങ്ങുന്ന ടേപ്പുകള്‍ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് 27 വര്‍ഷം തടവാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ പോലീസ് സംരക്ഷണത്തില്‍ കഴിയുകയാണ്.