ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

rajinikanth-in-white-and-white

ന്യൂഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനും റിലയന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ധീരുഭായ് അംബാനിക്കും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണ്‍ ലഭിച്ചു. ടെന്നിസ് താരം സാനിയ മിര്‍സ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ , ബോളിവുഡ് നടന്‍ അനുപംഖേര്‍, ഗായകന്‍ ഉദിത് നാരായണ്‍ എന്നിവരെ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. അഭിനേതാക്കളായ അജയ് ദേവ്ഗണ്‍, പ്രിയങ്കാ ചോപ്ര എന്നിവര്‍ പത്മശ്രീ ലഭിച്ചു .
പത്മവിഭൂഷണ്‍ ലഭിച്ചവര്‍

രജനികാന്ത്, ധീരുഭായ് അംബാനി, നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി, ഗിരിജാ ദേവി, സിനിമാ നിര്‍മാതാവ് റാമോജി റാവു, ഡോ. വിശ്വനാഥന്‍ ശാന്ത, ശ്രീ ശ്രീ രവിശങ്കര്‍, ബെന്നറ്റ് ആന്‍ കള്‍മാന്‍ കമ്പനിയുടെ ഇന്ദു ജെയിന്‍, യു.എസിന്റെ ഇന്ത്യയിലെ മുന്‍ അംബാസഡര്‍ റബര്‍ട്ട് ഡി ബ്ലാക് വെല്‍

പത്മഭൂഷണ്‍ ലഭിച്ചവര്‍

സാനിയ മിര്‍സ, സൈന നെഹ് വാള്‍, അനുപം ഖേര്‍, ബോളിവുഡ് ഗായകന്‍ ഉദിത് നാരായണ്‍, മുന്‍ സി.എ.ജി വിനോദ് റായ്, മണിപ്പൂരി നാടകപ്രവര്‍ത്തകന്‍ ഹൈസ്‌നം കന്‍ഹൈലാല്‍, പഞ്ചാബി പത്രമായ ഡെയ് ലി അജിത്തിന്റെ എം.ഡി ബജിന്ദര്‍ സിങ് ഹംദര്‍ദ്, ശില്‍പി രാം സുതാര്‍, സ്വാമി തേജോമാന്യാനന്ദ, സംസ്‌കൃത പണ്ഡിതന്‍ പ്രഫ. എന്‍.എസ്. രാമാനുജ താതാചാര്യ, പ്രഫ. ഡി. നാഗേശ്വര റെഡ്ഡി.

പത്മശ്രീ ലഭിച്ചവര്‍

മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗം, അഭിനേതാക്കളായ അജയ് ദേവ്ഗണ്‍, പ്രിയങ്ക ചോപ്ര, ബ്രഹ്മാണ്ട തെല്ലുങ്ക് സംവിധായകന്‍ എസ്.എസ് രാജമൗലി, ഭോജ്പൂരി ഗായിക മാലിനി അശ്വതി.