02:39pm 26/2/2016
ന്യൂഡല് രാജ്യത്തിന്റെ ദേശീയ ഗാനമായി ‘ജനഗണമന’ എക്കാലവും നിലനില്‍ക്കണമെന്നില്ലെന്ന് ജെ.എന്‍.യു മുന്‍ പ്രഫസര്‍ തനിക സര്‍ക്കാര്‍. ‘ജനഗണമന’ മാറ്റി ‘വന്ദേമാതരം ദേശീയഗാനമാക്കണമെന്ന് തീവ്ര വലതുപക്ഷം കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ജനഗണമന ദേശീയഗനമായി എല്ലായ്പ്പോഴും നിലനില്‍ക്കുമെന്ന് ആര്‍ക്കും ഉറപ്പിക്കാന്‍ കഴിയില്ലെന്നും ജെ.എന്‍.യുവിലെ ചരിത്രാധ്യാപകനായിരുന്ന തനികാ സര്‍ക്കര്‍ പറഞ്ഞു.
ജെ.എന്‍.യുവിനെ ദേശവിരുദ്ധ സ്ഥാപനമായി ചിത്രീകരിക്കുന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് മുന്‍ അധ്യാപകന്റെ അഭിപ്രായ പ്രകടനം. ദേശീയത എന്ന വിഷയത്തില്‍ വ്യത്യസ്ത സര്‍വകലാശാലകളിലെ അധ്യാപകര്‍ ജെ.എന്‍.യുവില്‍ പ്രഭാഷണം നടത്തിവരികയാണ്.