11:56 AM 06/06/2016
ഗ്ലെൻഡെയ്ൽ: കോപ അമേരിക്ക ഫുട്ബാളിലെ ഗ്രൂപ്പ് സി മത്സരത്തിൽ മെക്സികോക്ക് തകർപ്പൻ വിജയം. ഉറുഗ്വായെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മെക്സികോ തകർത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ നാലാം മിനിട്ടിലാണ് െമക്സികോയുടെ ആദ്യ ഗോൾ പിറന്നത്. ക്യാപ്റ്റൻ അൽവാരോ പെരേരയുടെ കാലിൽ നിന്ന് വീണ സെൽഫ് ഗോളാണ് ഉറുഗ്വായ്ക്ക് വിനയായത്.
74ാം മിനിട്ടിൽ കാർലോസ് ആന്ദ്രേ സാഞ്ചസിന്റെ ക്രോസിൽ നായകൻ ഡിഗോ ഗോഡിൻ ഉറുഗ്വായുടെ സമനില ഗോൾ നേടി. 85ാം മിനിറ്റിൽ നായകൻ മാർകോസ് അൽവാരോയുടെ ഗോളിൽ മെക്സികോ ലീഡ് രണ്ടായി ഉയർത്തി. അധിക സമയത്ത് (92ാം മിനിട്ട്) ഹെക്ടർ ഹെരേര മൂന്നാം ഗോൾ നേടി മെക്സികോയുടെ വിജയം ഉറപ്പിച്ചു.
മെക്സികോയുടെ ആന്ദ്രേ ഗ്വാർഡാഡോക്കും വിക്ടോറിയോ മാക്സി മിലിയാനോയും ഉറുഗ്വായുടെ മത്യാസ് വെസിനോക്കും ഗിമെനെസും മഞ്ഞ കാർഡ് കണ്ടു. രണ്ടാമതും മഞ്ഞ കാർഡ് കിട്ടിയ മത്യാസും ഗ്വാർഡാഡോയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി.