എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നിര്യാതനായി

കല്ലൂര്‍ക്കാട്: കോതമംഗലം രൂപതയില്‍പ്പെട്ട കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് ഇടവകാംഗമായ എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നെടുങ്കല്ലേല്‍ 2016 ജനുവരി 27-ന് ബുധനാഴ്ച വൈകിട്ട് 10.30-ന് നിര്യാതനായി.

ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനായ ജോസ് നെടുങ്കല്ലേലിന്റെ സഹോദരി പരേതയായ അന്നക്കുട്ടിയാണ് ഭാര്യ. സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 30-നു ശനിയാഴ്ച 10.30-നു കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ചില്‍.

മൂവാറ്റുപുഴ നിര്‍മ്മലാ കോളജിന്റെ സ്ഥാപകനും, പ്രസ്തുത കോളജിന്റെ പ്രഥമ പ്രിന്‍സിപ്പാളുമായിരുന്ന ദിവംഗതനായ മോണ്‍സിഞ്ഞോര്‍ തോമസ് നെടുങ്കല്ലേലിന്റെ മരുമകനുമായിരുന്നു പരേതന്‍. കല്ലൂര്‍ക്കാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റും കേരളത്തിലെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ അറിയപ്പെടുന്ന ആളുമായ പരേതന്‍ നാടകകൃത്തും, അഭിനേതാവും, പ്രസിദ്ധ സിനിമാനടനുമായിരുന്ന പി.ജെ. ആന്റണിയുടെ അടുത്ത സുഹൃത്തുമായിരുന്നു. തോമസ് കൂവള്ളൂര്‍ അറിയിച്ചതാണിത്.,