– ഡാനിയേല്‍ പി തോമസ്
09:20am 30/5/2016
ഫിലാഡല്‍ഫിയ: അറക്കല്‍ പരേതനായ ജോര്‍ജ് ചാക്കോയുടെ ഭാര്യ ഏലി ജോര്‍ജ് ചാക്കോ (ചിന്നമ്മ ജോര്‍ജ് – 76) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി. പരേത കോട്ടയം പാറയ്ക്കല്‍ കുടുംബാംഗമാണ്. അനേക വര്‍ഷക്കാലം ആതുരശുശ്രൂഷാ രംഗത്ത് രജിസ്‌ട്രേഡ് നഴ്‌സായി പ്രവര്‍ത്തിച്ചതിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
സഹോദരങ്ങള്‍: സണ്ണി പാറയ്ക്കല്‍, ബേബി പാറയ്ക്കല്‍, രാജു പാറയ്ക്കല്‍, സിസ്റ്റര്‍ അര്‍ച്ചങ്കല്‍, ആനിയമ്മ കളപ്പുരയ്ക്കല്‍, ലൈസ അയിരൂര്‍, ലളിത പൊട്ടൂര്‍.
ശവസംസ്കാര ശുശ്രൂഷകള്‍ സെന്റ് ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് ദേവാലയത്തില്‍ (212 Welsh Rd, Huntingdon Valley, PA 19006) വച്ചു നടത്തപ്പെടുന്നതാണ്. ജൂണ്‍ 1-നു ബുധനാഴ്ച വൈകുന്നേരം 6 മുതല്‍ 8.30 വരെ പൊതുദര്‍ശനമുണ്ടായിരിക്കും. ജൂണ്‍ 2-നു വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ പൊതുദര്‍ശനവും തുടര്‍ന്നു സംസ്കാര ശുശ്രൂഷയും ആരംഭിക്കും. ലാങ്ങ്‌ഹോണിലുള്ള ഔവര്‍ ലേഡി ഓഫ് ഗ്രേസ് സെമിത്തേരിയിലാണ് (1215 Super Highway, Langhorne, PA 19047) സംസ്കാര കര്‍മ്മങ്ങള്‍ അവസാനിക്കുന്നത്. ഡാനിയേല്‍ പി തോമസ് അറിയിച്ചതാണിത്.