ഗര്‍ഭനിരോധന ഉല്‍പന്നങ്ങളുടെ പരസ്യം പാകിസ്താനില്‍ നിരോധിച്ചു

03:01 PM 29/05/2016
download (2)
ഇസ്ലാമബാദ്: പാകിസ്താനില്‍ ഗര്‍ഭനിരോധന ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ നിരോധിച്ചു. ചെറിയ കുട്ടികളില്‍ ലൈംഗിക ജിജ്ഞാസ ഉണര്‍ത്താന്‍ കാരണമാകുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരസ്യങ്ങള്‍ക്ക് നിരോധനം എര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. പാക്കിസ്ഥാന്‍ ഇലക്ട്രോണിക്ക് മീഡിയ റെഗുലേറ്ററിയുടേതാണ് നടപടി.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ രാജ്യമാണ് പാകിസ്താന്‍. എന്നാല്‍ പ്രദേശത്തിനനുസരിച്ചുള്ള ശരാശരിയേക്കാള്‍ ജനനനിയന്ത്രണം കുറവുള്ള രാജ്യമാണ് പാകിസ്താന്‍.

കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ സദാചാര വിരുദ്ധമായ ദൃശ്യാവിഷ്കാരത്തിന്‍െറ പേരില്‍ ജോഷ് ഗര്‍ഭ നിരോധന ഉറകളുടെ പരസ്യം നിരോധിച്ചിരുന്നു.