ഐ.പി.എല്‍. സ്‌ഥിതിവിവര കണക്കുകള്‍

03:00pm 29/5/2016
download (1)
ഒരു ഐ.പി.എല്‍. സീസണില്‍ 1000 റണ്‍സ്‌ തികയ്‌ക്കുന്നതില്‍ നിന്ന്‌ റെവും 81 റണ്‍സ്‌ മാത്രം അകലെയാണ്‌ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട്‌ കോഹ്ലി.
ഈ സീസണില്‍ ചിന്നസ്വാമിയില്‍ കളിച്ച എട്ട്‌ ഇന്നിങ്‌സുകളില്‍ ആറിലും കോഹ്ലി 50 റണ്‍സ്‌ കടന്നിട്ടുണ്ട്‌. ഇതില്‍ മൂന്നു സെഞ്ചുറികളും മൂന്നു അര്‍ധസെഞ്ചുറികളും ഉള്‍പ്പെട്‌ും. ഒരു തവണ സം’പൂജ്യ’നുമായി.
റണ്‍സ്‌ ചേസ്‌ ചെയ്യുന്നതിനിടെ ഇക്കുറി 468 റണ്‍സാണ്‌ സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ്‌ വാര്‍ണര്‍ സ്‌കോര്‍ ചെയ്‌തത്‌. ഇത്‌ ഐ.പി.എല്‍. ചരിത്രത്തിലെ റെക്കോഡാണ്‌.
പിച്ചും സാഹചര്യവും
സ്വതവേ റണ്ണൊഴുകുന്ന പിച്ചാണ്‌ ചിന്നസ്വാമിയിലേത്‌. എന്നാല്‍ ഒന്നാം ക്വളിഫയറില്‍ ഇതിനു വ്യത്യസ്‌തമായി ഒരുക്കിയ പിച്ചില്‍ റോയല്‍ ചലഞ്ചേഴ്‌സ് തകര്‍ച്ച നേരിട്ടിരുന്നു. പരമ്പരാഗത പ്രതലമാകും കലാശപ്പോരിന്‌ എന്നാണ്‌ അവസാന റിപ്പോര്‍ട്ടുകള്‍.
കാലാവസ്‌ഥ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ അനുകൂലമല്ല. മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ്‌ പ്രവചനം. എന്നാല്‍ കോടികള്‍ കവിയുന്ന കണ്‌ഠങ്ങളില്‍ നിന്നുള്ളപ്രാര്‍ഥന മഴദൈവങ്ങള്‍ കേള്‍ക്കാതിരിക്കില്ല എന്ന്‌ ആരാധക പക്ഷം.
ടീം ഇവരില്‍ നിന്ന്‌
റോയല്‍ ചലഞ്ചേഴ്‌സ്: ക്രിസ്‌ ഗെയ്‌ല്‍, വിരാട്‌ കോഹ്ലി, എ.ബി. ഡിവില്യേഴ്‌സ്, ലോകേഷ്‌ രാഹുല്‍, ഷെയ്‌ന്‍ വാട്‌സണ്‍, സ്‌റ്റ്യുവര്‍ട്ട്‌ ബിന്നി, സച്ചിന്‍ ബേബി, ക്രിസ്‌ ജോര്‍ദാന്‍, ഇക്‌ബാല്‍ അബ്‌ദുള്ള, എസ്‌. അരവിന്ദ്‌, യൂസ്‌വേന്ദ്ര ചാഹല്‍.
സണ്‍റൈസേഴ്‌സ്: ഡേവിഡ്‌ വാര്‍ണര്‍, ശിഖര്‍ ധവാന്‍, മോയിസസ്‌ ഹെന്റിക്വസ്‌, യുവ്രാജ്‌ സിങ്‌, ദീപക്‌ ഹൂഡ, ബെന്‍ കട്ടിങ്‌, നമന്‍ ഓജ, ഭുവനേശ്വര്‍ കുമാര്‍, ബിപുല്‍ ശര്‍മ, ബരീന്ദര്‍ സ്രാന്‍, മുസ്‌തഫിസുര്‍ റഹ്‌മാന്‍/ട്രെന്റ്‌ ബൗള്‍ട്ട്‌.