ഐ.എസിനെ തുടച്ചു നീക്കുമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഹൊലാന്‍ഡെ

പാരീസ്‌: ഭീകരവാദികളെ തുടച്ചുനീക്കാന്‍ ഭരണഘടനാ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നതായി ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാക്കോയിസ്‌ ഹൊലാന്‍ഡെ. പാര്‍ലമെന്റിലെ സംയുക്‌തസമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക്‌ സ്‌റ്റേറ്റിനെ തുടച്ചു നീക്കാന്‍ ഫ്രാന്‍സ്‌ പ്രതിജ്‌ഞാബന്ധമാണ്‌, ഫ്രാന്‍സ്‌ ഇപ്പോള്‍ ഒരു യുദ്ധത്തിലാണ്‌, രാജ്യം എല്ലാ പ്രതിസന്ധികളെയും അതിജീവിക്കും ഹൊലാന്‍ഡെ പറഞ്ഞു.

പുതിയ ഭരണഘടനാ ഭേദഗതിക്കായി പാര്‍ലമെന്റിന്റെ നടപടികള്‍ വേഗത്തിലാക്കണം. വാറന്റില്ലാതെ പോലീസ്‌ റെയ്‌ഡ് നടത്താനും സംശയമുള്ളവരെ വീട്ടുതടങ്കലില്‍ വെക്കാനും കഴിയണം. പൗരന്റെ അവകാശത്തേക്കാള്‍ രാജ്യസുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കുന്ന നിയമമായിരിക്കണം രാജ്യത്തുണ്ടാകേണ്ടത്‌. മറ്റു രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട്‌ ഉള്ള ഫ്രഞ്ച്‌ പൗരന്മാര്‍ക്ക്‌ ഭീകരവാദികളുമായി ബന്ധമുണ്ടോ എന്നു പരിശോധിക്കുമെന്നും രാജ്യത്ത്‌ നിലവിലുള്ള അടിയന്തരാവസ്‌ഥ മൂന്നു ഭാഗത്തേക്ക്‌ കൂടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എസിനെ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ പിന്തുണയുമായി യു.എസ്‌ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമയേയും റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുഡിനെയും സന്ദര്‍ശിക്കുമെന്നും ഫ്രഞ്ച്‌ പ്രസിഡന്റ്‌ വ്യക്‌തമാക്കി.

Leave a Reply

Your email address will not be published.