കടുത്ത പുകവലിയുണ്ടോ, നിങ്ങള്‍ തടിയനാകും

പുകവലി അര്‍ബുദത്തിനും ശ്വാസകോശരോഗങ്ങള്‍ക്കും ഇടയാക്കുമെന്നത് പോലെ അമിതമായി ശരീരഭാരം കൂടാനും ഇടയാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സാധാ പുകവലിക്കാരേക്കാള്‍ കടുത്ത പുകവലിക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുക.
അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ പെന്ന സ്‌റ്റേറ്റ് മില്‍ട്ടന്‍ എസ്. ഹെര്‍ഷെ മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് പുകവലികൊണ്ടുള്ള മറ്റൊരു ദൂഷ്യഫലം കൂടി കണ്ടെത്തിയിരിക്കുന്നത്. പുകവലി നിര്‍ത്തിയാല്‍ പോലും ഇത്തരക്കാരില്‍ ശരീരഭാരം അമിതമായി കൂടുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സൂസന്‍ വെല്‍ദീര്‍ പറഞ്ഞു.
ഇത് എത്രമാത്രം ബാധിക്കുമെന്നത് വ്യക്തികളെ ആശ്രയിച്ചിരിക്കുമെന്ന് ഗവേഷകസംഘം പറഞ്ഞു.
12,204 വ്യക്തികളെ പഠന വിധേയമാക്കിയാണ് സൂസനും സംഘവും പുകവലിയും ശരീരഭാര വര്‍ധനയും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.
പഠനവിധേയമാക്കിയവര്‍ പുകയ്ക്കുന്ന സിഗരറ്റിന്‍റെ എണ്ണവും ബോഡി മാസ് ഇന്‍ഡക്‌സും വിലയിരുത്തിയായിരുന്നു സംഘത്തിന്റെ ഈ കണ്ടെത്തല്‍.
ദിവസേന 15 സിഗരറ്റ് വരെ വലിക്കുന്നവരില്‍ ശരീരഭാരത്തില്‍ കാര്യമായ മാറ്റം ഉണ്ടാകാതിരുന്നപ്പോള്‍ ദിവസേന 25 സിഗരറ്റ് വരെ പുകച്ച് തള്ളിയവരുടെ ശരീരഭാരം വര്‍ധിക്കുന്നതായി വെല്‍ദീര്‍ പറഞ്ഞു.

9 thoughts on “കടുത്ത പുകവലിയുണ്ടോ, നിങ്ങള്‍ തടിയനാകും

Leave a Reply

Your email address will not be published.