02:30pm
12/2/2016
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: പ്രശസ്തരായ ‘കെറ്ററിംഗ് നാഷണല്‍ സെമിനാര്‍സ്’ സര്‍ട്ടിഫൈഡ് റെസ്പിരേറ്ററി തെറാപ്പിസ്റ്റ്, രജിസ്‌ട്രേഡ് റെസ്പിരേറ്ററി തെറാപ്പിസ്റ്റ് എന്നീ നാഷണല്‍ ബോര്‍ഡ് പരീക്ഷകള്‍ക്കായി ഏപ്രില്‍ 19 മുതല്‍ 21 വരെ ത്രിദിന സെമിനാര്‍ സംഘടിപ്പിക്കുന്നു.
സെമിനാര്‍ നടത്തപ്പെടുന്നത് ഷിക്കാഗോയിലെ സെന്റ് അഗസ്റ്റിന്‍സ് കോളജിലാണ്. സെമിനാറില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ് 425 ഡോളറാണ്. എന്നാല്‍ ഇതിലേക്കായി ഗ്രൂപ്പ് രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് 100 ഡോളര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
സെന്റ് അഗസ്റ്റിന്‍സ് കോളജ് റെസ്പിരേറ്ററി കെയര്‍ പ്രോഗ്രാം മേധാവിയും, മാര്‍ക്ക് സെക്രട്ടറിയുമായ റോയി ചേലമലയുടെ ശ്രമഫലമായാണ് ഈ ഇളവ് അനുവദിച്ചത്. സി.ആര്‍.ടി, ആര്‍.ആര്‍.ടി പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന റെസ്പിരേറ്ററി കെയര്‍ വിദ്യാര്‍ത്ഥികള്‍ സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കുമൊപ്പം ഫെബ്രുവരി 18-നു മുമ്പായി ഗ്രൂപ്പ് രജിസ്‌ട്രേഷന്‍ നടത്തി 100 ഡോളര്‍ ഇളവ് നേടണമെന്ന് മാര്‍ക്ക് താത്പര്യപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി റോയി ചേലമലയിലുമായി ബന്ധപ്പെടുക: ഫോണ്‍: 773 319 6279. ജോര്‍ജ് ഒറ്റപ്ലാക്കല്‍ (പി.ആര്‍.ഒ, മാര്‍ക്ക്) അറിയിച്ചതാണിത്.