സ്റ്റാറ്റന്‍ഐലന്റില്‍ ഡോക്ടറോട് ചോദിക്കാം പരിപാടി വന്‍ വിജയമായി

02:40pm
12/2/2016
askdoctor_pic4
ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖരും പ്രശസ്തരുമായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ‘അസെ വേല ഉീരീേൃ’ എന്ന ഏകദിന മെഡിക്കല്‍ സെമിനാര്‍ ഉജ്വല വിജയമായി. അസോസിയേഷന്‍ പ്രസിഡന്റ് സാമുവേല്‍ കോശി കോടിയാട്ടിന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ട സെമിനാറില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ജെമി തോമസ്, സെക്രട്ടറി റോഷന്‍ മാമ്മന്‍, ട്രഷറര്‍ ജോര്‍ജ് പീറ്റര്‍, വൈസ് പ്രസിഡന്റ് സണ്ണി കോന്നിയൂര്‍, ജോയിന്റ് സെക്രട്ടറി ആന്റോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

ആധുനിക കാലഘട്ടത്തില്‍ വിപ്ലവാത്മകമായ വളര്‍ച്ചയില്‍ എത്തിയിരിക്കുന്ന വൈദ്യശാസ്ത്ര രംഗം ഇന്നു സാധാരണ പൗര•ാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ പ്രയാസമുള്ള മേഖലയാണ്. സാങ്കേതിക മികവും, വൈദ്യശാസ്ത്ര ഇന്‍ഷ്വറന്‍സ് പരിരക്ഷയും, വിവിധങ്ങളായ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളും സമൂഹത്തിന് എളുപ്പത്തില്‍ പ്രാപ്യമാക്കുവാന്‍ വേണ്ടി സംഘടിപ്പിച്ച ഈ സെമിനാര്‍ ഏറെ പ്രയോജനകരമായിരുന്നുവെന്ന് ഏവരും അഭിപ്രായപ്പെട്ടു.

സ്റ്റാറ്റന്‍ഐലന്റിലെ പ്രമുഖരായ മലയാളി ഡോക്ടര്‍മാരുടെ സാന്നിധ്യവും നേതൃത്വവും സെമിനാറിനു തിളക്കംകൂട്ടി. ഡോ. എസ് രാമചന്ദ്രന്‍ നായര്‍ എം.ഡി (സ്‌പെഷലിസ്റ്റ് ഇന്‍ഫെക്ഷന്‍ ഡിസീസ്- ഇന്റേണല്‍ മെഡിസിന്‍), ഡോ. ലക്ഷ്മി മുരളി എം.ഡി (കാര്‍ഡിയോവാസ്‌കുലര്‍ ഡിസീസ്, ഇന്റര്‍നാഷണല്‍ കാര്‍ഡിയോളജിസ്റ്റ്), ഡോ. നിധി വര്‍ഗീസ് കുര്യന്‍ എം.ഡി (ഫിസിഷ്യന്‍, എമര്‍ജന്‍സി മെഡിസിന്‍, റിച്ച്‌മോണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍), ഡോ. ബിന്ദു തോമസ് എം.ഡി (സ്‌പെഷലിസ്റ്റ്- ജനറല്‍ മെഡിസിന്‍, എന്‍.വൈ പ്രസ്ബറ്റേറിയന്‍/കൊളംബിയ) എന്നിവരും മെഡികെയര്‍-മെഡിക്കെയ്ഡ് വിദഗ്ധ ഡവാന്‍ ഫ്‌ളടോണ്‍ എസ്‌കയും വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ നയിക്കുകയും ചര്‍ച്ചകളില്‍ ഉപദേശം നല്‍കുകയും ചെയ്തു.

രാവിലെ കേരളത്തനിമയിലുള്ള പ്രഭാത ഭക്ഷണത്തിനുശേഷം ആരംഭിച്ച സെമിനാറില്‍ ഒട്ടനവധി ആളുകള്‍ പങ്കുചേര്‍ന്നു. ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് അറിയിച്ചതാണിത്.