ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടുകളി മത്സരം അവിസ്മരണീയമായി

11:34am
24/2/2016

ജോയിച്ചന്‍ പുതുക്കുളം
chettukali_pic3

ചിക്കാഗോ: ചിക്കാഗോ മലയാളി സമൂഹത്തിന്റെ മനസ്സില്‍ ഒരിക്കല്‍ക്കൂടി ചിരപ്രതിഷ്ഠ നേടിയെടുത്ത് ചിക്കാഗോ സോഷ്യല്‍ ക്ലബ് ചീട്ടുകളി മത്സരം പര്യവസാനിച്ചു. നൂറ്റിയമ്പതില്‍പ്പരം മത്സരാര്‍ത്ഥികളേയും അതില്‍ക്കൂടുതല്‍ കാണികളേയുംകൊണ്ട് ചിക്കാഗോ കെ.സി.എസ് കമ്യൂണിറ്റി സെന്റര്‍ അടുത്തകാലത്തൊും കാണാന്‍ കഴിയാത്ത രീതിയിലുള്ള മത്സരവേദിയായി മാറി.

പൂളുകളായി തിരിച്ച് നടത്തിയ 28 (ലേലം) മത്സരത്തില്‍ തോല്‍വിയെന്തെറിയാതെ 31 കളികളും വിജയിച്ച് സാബു പടിഞ്ഞാറേല്‍, സൈമ ചക്കാലപടവന്‍, ജിബി കൊല്ലപ്പള്ളി ടീം ഓമത് എത്തി, ലൂക്കാച്ചന്‍ തൊടുകയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, ജോമോന്‍ തൊടുകയില്‍ സ്‌പോസര്‍ ചെയ്ത 1001 ഡോളറിലും മുത്തമി’ു.

രണ്ടാം സ്ഥാനം സതീഷ് നിരവത്ത്, പ്രിന്‍സ് ഈപ്പന്‍, ആല്‍വിന്‍ ഷിക്കോര്‍ ടീം ലൂക്കാച്ചന്‍ പൂഴിക്കുല്‍േ സ്‌പോസര്‍ ചെയ്ത 501 ഡോളറും, ഏലിയാമ്മ പൂഴിക്കുല്‍േ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി.

ആറു ഗ്രൂപ്പുകളിലായി നടത്തിയ വാശിയേറിയ റമ്മി ടൂര്‍ണമെന്റില്‍ ഏതാണ്ട് നാല്‍പ്പത്തിയൊമ്പതു പേരെ പിിലാക്കി ചിക്കാഗോ യൂത്തിന്റെ അഭിമാനമായ ഉല്ലാസ് ചക്കാലപടവന്‍ ഓമത് എത്തി ജേക്കബ് തോമസ് കണ്ടാരപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, ടിറ്റോ കണ്ടാരപ്പള്ളില്‍ സ്‌പോസര്‍ ചെയ്ത 1001 ഡോളറും കരസ്ഥമാക്കി.

രണ്ടാംസ്ഥാനം സാബു ഇലവത്തിങ്കലിന്, തോമസ് കൊല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, ജൂബി കൊല്ലപ്പള്ളി സ്‌പോസര്‍ ചെയ്ത 501 ഡോളറും സ്വന്തമായി. മൂാംസ്ഥാനം ചിക്കാഗോ സോഷ്യല്‍ ക്ലബ് സ്‌പോസര്‍ ചെയ്ത 251 ഡോളര്‍ മിഥുന്‍ മാമ്മൂ’ില്‍ സ്വന്തമാക്കി.

ഈ മത്സരങ്ങളുടെ കവീനറായി പ്രവര്‍ത്തിച്ചത് പീറ്റര്‍ കുളങ്ങരയും, അലക്‌സ് പടിഞ്ഞാറേലുമാണ്.

സൈമ ചക്കാലപടവന്‍, അബി കീപ്പാറ, ജിബി കൊല്ലപ്പള്ളി, സജി തേക്കുംകാ’ില്‍, ബിനു കൈതക്കത്തൊ’ിയില്‍ എിവരാണ് ജഡ്ജിംഗ് പാനലില്‍ പ്രവര്‍ത്തിച്ചത്.

രജിസ്‌ട്രേഷന്‍ വളരെ ചി’യോടും സമയബന്ധിതമായും നടത്തിയത് ജിമ്മി കൊല്ലപ്പള്ളിയും, ബൈജു ജോസുമാണ്. ഇവര്‍ക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത സജ്ജു പുളിക്കത്തൊ’ിക്ക് സോഷ്യല്‍ ക്ലബ് ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തി.

ഈ പ്രോഗ്രാമിന്റെ ഫുഡ് കമ്മിറ്റിക്ക് നേതൃത്വം കൊടുത്തത് ബൈജു കുല്‍േ, അദ്ദേഹത്തിന് ഒപ്പംനി് എല്ലാവിധ സഹായവും ചെയ്തുകൊടുത്ത ടോമി എടത്തില്‍, ബെി മച്ചാനിക്കല്‍, സണ്ണി കണ്ണാല എിവരാണ്.

പ്രസിഡന്റ് സാജു കണ്ണമ്പള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് സിബി കദളിമറ്റം സ്വാഗതം പറഞ്ഞു. ക്ലബിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാജു കണ്ണമ്പള്ളി (പ്രസിഡന്റ്), സിബി കദളിമറ്റം, ജോയി നെല്ലാമറ്റം, സണ്ണി ഇണ്ടിക്കുഴി, പ്രദീപ് തോമസ്, കവീനര്‍മാരായ പീറ്റര്‍ കുളങ്ങര, അലക്‌സ് പടിഞ്ഞാറേല്‍ എിവര്‍ ചേര്‍് നിലവിളക്ക് തെളിയിച്ചു. എം.സിയായി പ്രവര്‍ത്തിച്ചത് ജോസ് മണക്കാ’് ആണ്.

ഈ ടൂര്‍ണമെന്റിന്റെ അസൂയാവഹമായ വിജയത്തിനുകാരണം കവീനര്‍മാരുടേയും എക്‌സിക്യൂ’ീവ് അംഗങ്ങളുടേയും, എല്ലാ കമ്മിറ്റി അംഗങ്ങളുടേയും, സോഷ്യല്‍ ക്ലബ് കുടുംബാംഗങ്ങളുടേയും, മത്സരാര്‍ത്ഥികളുടേയും, കാണികളേയും, സ്‌പോസര്‍മാരുടേയും, മാധ്യമങ്ങളുടേയും സഹകരണംകൊണ്ടുമാത്രമാണെ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. സെക്രട്ടറി ജോയി നെല്ലാമറ്റം നന്ദി പറഞ്ഞു. മാത്യു ത’ാമറ്റം അറിയിച്ചതാണിത്.