ജൂണ്‍ പകുതിയോടെ പാഠപുസ്തക വിതരണം പൂര്‍ത്തിയാകും: വിദ്യാഭ്യാസമന്ത്രി

05:15pm 28/5/2016
download (3)
തൃശൂര്‍: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പാഠപുസ്തക വിതരണം ജൂണ്‍ പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. പാഠപുസ്തക അച്ചടി 70 ശതമാനത്തോളം പൂര്‍ത്തിയായി. പ്രസുകളിലെ മറ്റു ജോലികള്‍ മാറ്റിവച്ചാണ് പാഠപുസ്തക അച്ചടി പുരോഗമിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. സുപ്രീം കോടതിയില്‍ നിന്ന് ലഭിക്കുന്ന ഉത്തവിന്റെ കൂടി അടിസ്ഥാനത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.