കെപ്ലർ-64എഫ് ഗ്രഹം വാസയോഗ്യമെന്ന് കണ്ടെത്തൽ

05:16 PM 28/05/2016
download (4)
വാഷിങ്ടൺ: നാസ കണ്ടെത്തിയ കെപ്ലർ-64എഫ് ഗ്രഹം ജലസാന്നിധ്യമുള്ളതും വാസയോഗ്യവുമാണെന്ന് ശാസ്ത്രജ്ഞർ. ഭൂമിയുടെ 40 ശതമാനത്തോളം വലിപ്പമുള്ള ഈ ഗ്രഹം 1200 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഗ്രഹത്തിൽ വലിയ പാറക്കെട്ടുകളും സമുദ്രങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.

കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് സുപ്രധാന വിവരങ്ങൾ ലോകത്തിന് കൈമാറിയത്. പഠനത്തിന്‍റെ വിശദാംശങ്ങൾ ആസ്ട്രോബയോളജി എന്ന ഒാൺലൈൻ പ്രസിദ്ധീകരണത്തിലൂടെയാണ് പുറത്തുവിട്ടത്.

2013ലാണ് കെപ്ലർ-62എഫ് അടക്കമുള്ളവയെ സൗര്യയുഥത്തിൽ നിന്ന് നാസയുടെ കെപ്ലർ മിഷൻ കണ്ടെത്തിയത്. എന്നാൽ, ഗ്രഹത്തിന്‍റെ ഘടന, അന്തരീക്ഷം, വലിപ്പം എന്നിവ ഇതുവരെ പൂർണമായി തിട്ടപ്പെടുത്തിയിട്ടില്ല.