ടെക്‌സസ്സില്‍ ട്രെയ്‌നപകടം-മൂന്ന് ജീവനക്കാരെ കാണാനില്ല

01:10pm 30/6/2016

– പി.പി.ചെറിയാന്‍

unnamed
ടെക്‌സസ്സ്: ജൂണ്‍ 28 ചൊവ്വ രാവിലെ 8.40ന് പാന്‍ഹാന്‍ ഡിലിനു സമീപം ഉണ്ടായ ട്രെയ്ന്‍ അപകടത്തില്‍ മൂന്ന് ജീവനക്കാരെ കാണാതായി. ഇന്റര്‍ മോഡല്‍ ട്രെയ്‌നുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അഗ്നിയില്‍പെട്ടു മൂവരും ട്രെയ്‌നിനകത്തുപെട്ടിരിക്കാമെന്നാണ് നിഗമനം.

ഓരോ ട്രെയ്‌നിലും ഒരു എന്‍ജിനീയറും, കണ്ടക്ടറും ഉണ്ടായിരുന്നതായും, ഇതില്‍ ഒരാളെ പുറത്തെടുത്തു രക്ഷിക്കാനായെന്നും പബ്ലിക്ക് സേഫ്റ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാളം തെറ്റിയ തീവണ്ടി പരസ്പരം ഇടിച്ചു കയറിയാണ് തീപിടിച്ചത്. ആളികത്തിയ തീ വളരെ ദൂരെ നിന്ന് തന്നെ കാണാമായിരുന്നു.

ബര്‍ലിംഗ്ടണ്‍ നോര്‍ത്തേണ്‍ സാന്റാഫി റെയില്‍വെയുടേതായിരുന്നു അപകടത്തില്‍പ്പെട്ട രണ്ടു ട്രെയ്‌നുകളുമെന്ന് കമ്പനി വക്താവ് ജൊ ഫോസ്റ്റ് പറഞ്ഞു.
നാഷ്ണല്‍ സേഫ്റ്റി ബോര്‍ഡ് അപകടത്തെ കുറിച്ചു അന്വേഷിക്കുന്നതിന് ആറംഗ ടീമിനെ നിയോഗിച്ചിട്ടുണ്ട്. കാണാതായ ക്രൈം മെമ്പര്‍മാരുടെ വിശദവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.