തഴക്കര തൊമ്മന്‍പറമ്പില്‍ പരേതനായ ഐസക്കിന്റെ ഭാര്യ മേരിക്കുട്ടി ഐസക്ക്നിര്യാതയായി.

mary 1

മാവേലിക്കര: തഴക്കര തൊമ്മന്‍പറമ്പില്‍ പരേതനായ ഐസക്കിന്റെ ഭാര്യ മേരിക്കുട്ടി ഐസക്ക് (89) ജനുവരി 31ണ്ടന് ഞായറാഴ്ച നിര്യാതയായി. ദീര്‍ഘവര്‍ഷം തഴക്കര എം.എസ്.എസ് ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്ന മേരിക്കുട്ടി ടീച്ചര്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സ്ഥാപകരില്‍ ഒരാളും, സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകനുമായ രാജന്‍ ഐസക്കിന്റെ (ഡാലസ്) മാതാവാണ് പരേത.

മറ്റു മക്കള്‍: വത്സമ്മ തോമസ് (കോഴഞ്ചേരി), ജോണ്‍ ഐസക്ക് (ന്യൂയോര്‍ക്ക്), പുഷ്പ കോശി (കായംകുളം), പരേതനായ തോമസ് ടി. ഐസക്ക്, ജോര്‍ജ് ഐസക്ക് (ഡാലസ്).

മരുമക്കള്‍: തോമസ് വെട്ടുമൂട്ടില്‍ (കോഴഞ്ചേരി), ലിസി ഐസക് (ഡാലസ്), കോശി കുഞ്ഞ് (കായംകുളം), അന്നമ്മ ഐസക് (ഡാലസ്), ഷീബ ഐസക് (ഡാലസ്).

സംസ്‌കാര ശുശ്രൂഷ ഫെബ്രുവരി നാലാം തീയതി വ്യാഴാഴ്ച മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് കത്തീഡലില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ ഐസക് (214 793 6450), 011 91 4792342013.