പതിനാലുകാരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

26-03-2016
Sangita-Aich.jpg.image.784.410
കൊല്‍ക്കത്ത: വോളിബോള്‍ താരമായ പതിനാലുകാരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. സംഗീത ഐക്കാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൈതാനത്ത് പരിശീലനത്തിലേര്‍പ്പെട്ടിരുന്ന പെണ്‍കുട്ടിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്‍ക്കത്തയ്ക്കു സമീപമുള്ള ബരാസാതില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.
മറ്റു കുട്ടികള്‍ക്കൊപ്പം മൈതാനത്തു കളിച്ചുകൊണ്ടിരുന്ന സംഗീത ഐക്കിന്റെ അടുത്തേക്ക് സുബ്രത സിന്‍ഹ എന്ന യുവാവ് കത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു. കത്തിയുമായി ഓടിയടുക്കുന്നതു കണ്ട ഇയാളെ സംഗീതയുടെ കോച്ച് തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. യുവാവിനെ കണ്ടു ഭയന്നോടിയ പെണ്‍കുട്ടിയെ ഇയാള്‍ പിന്നാലെ എത്തി ആക്രമിച്ചു. അതിനുശേഷം ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രണയാഭ്യര്‍ഥന നിരസിച്ചതാവാം കൊലയ്ക്കു വഴിവച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഗീതയെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി മാതാപിതാക്കള്‍ അറിയിച്ചു. സുബ്രതയ്ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.