പോയ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് ഗവര്‍ണര്‍

11:01 05/02/2016
images

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം. കൊച്ചി മെട്രോ, ലൈറ്റ് മെട്രോ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്. കണ്ണൂര്‍ വിമാനത്താവള നിര്‍മാണം 50% പൂര്‍ത്തിയായി. കേരളത്തിന്റെ ശരാശരി വളര്‍ച്ചാനിരക്ക് രാജ്യ നിലവാരത്തെക്കാള്‍ മുന്നിലാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി ഇന്ത്യയുടെ ആധിപത്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉറപ്പിക്കും. 201617ല്‍ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്!ലെറ്റ് തുടങ്ങുമെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.

ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാണ് കേരളം. ഐ.ടിയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം 18,000 കോടിയായി വര്‍ധിക്കും. കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാക്കും. പട്ടിക വിഭാഗക്കാര്‍ക്ക് വേണ്ടി ആദ്യത്തെ മെഡിക്കല്‍ കോളജ് പാലക്കാട് സ്ഥാപിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ധനസഹായം. കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സക്കായി ‘സുകൃതം’ പദ്ധതി. കൊച്ചി റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഉടന്‍ പൂര്‍ത്തിയാക്കും. റബര്‍ കര്‍ഷകരെ സഹായിക്കാനായി വൈവിധ്യവത്കരണം നടപ്പാക്കും.

പരമ്പരാഗത വ്യവസായ മേഖലയില്‍ സംസ്ഥാനം വന്‍ മുന്നേറ്റമുണ്ടാക്കി. കൈത്തറി വസ്ത്ര വിപണനത്തിനായി കണ്ണൂ!രില്‍ പ്രദര്‍ശന പരിശീലനശാല. പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി 899.9 കോടി രൂപ നല്‍കി. ചെറുകിടഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കും. പാലക്കാട് ഒറ്റപ്പാലത്ത് കേന്ദ്രസഹായത്തോടെ കിന്‍ഫ്ര പ്രതിരോധ പാര്‍ക്ക്. ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും ഉറപ്പാക്കും. തിരുവനന്തപുരം നഗത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ‘ഓപ്പറേഷന്‍ അനന്ത’.

ലോട്ടറി വരുമാനം 550 കോടിയില്‍ 2014ല്‍ 5,450 കോടിയായി ഉയര്‍ന്നു!. ജൈവ പച്ചക്കറി ഉത്പദനത്തിലൂടെ സ്വയംപര്യപ്തത കൈവരിക്കാന്‍ സാധിച്ചു. ആഭ്യന്തര പച്ചക്കറി ഉത്പാദനം ഇരട്ടിയായി. റെയില്‍വേ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് രൂപം നല്‍കിയെന്നും പ്രസംഗത്തില്‍ പറയുന്നു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടരുന്നു…