10:02am 10/3/2016
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: അമേരിക്കയിലെ പ്രമുഖ പ്രവാസി ഭാരതീയ സംഘടനകളായ നൈപ്പ് (നോര്‍ത്ത് അമേരിക്കന്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ ഐ.ടി പ്രൊഫഷണല്‍സ്), ഫൊക്കാന, ഫോമ തുടങ്ങി അമ്പതിലധികം സംഘടനകള്‍ സംയുക്തമായി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് നല്കു സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റായwww.pvvs.in ന്റെ ഉദ്ഘാടനം പ്രവാസി -സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേംബറില്‍ നട ചടങ്ങില്‍ കേരള നിയമസഭാ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്, സംയുക്ത സംഘടനാ ഭാരവാഹികളായ ഷോജി മാത്യു, പോള്‍ പറമ്പി തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് www.pvvs.in എന്ന
വെബ്സൈറ്റ് സന്ദര്‍ശിച്ച് ഏപ്രില്‍ പത്തുവരെ രജിസ്റ്റര്‍ ചെയ്യാവുതാണ്. നൈപ്പ് പ്രസിഡന്റ് ഷോജി മാത്യു അറിയിച്ചതാണിത്.