പ്രാചീന സിനഗോഗ് ഓര്‍മ്മകളില്‍ മാത്രം

ആര്‍. ജ്യോതിലക്ഷ്മി

IMG_1755
ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്ന ജൂതപളളികളാല്‍ പ്രശസ്തിയാര്‍ജിച്ചതാണ് മട്ടാന്‍ഞ്ചേരി. എന്നാല്‍ മട്ടാന്‍ഞ്ചേരി എന്ന് കേള്‍ക്കുമ്പോള്‍ ഇന്നത്തെ തലമുറക്ക് ആദ്യം മനസ്സില്‍ തെളിയുന്നത് ബിഗ്ബിയും, സാഗര്‍ ഏലിയാസ് ജാക്കിയുമാണ്. ഒരു കാലഘട്ടത്തില്‍ കൊച്ചി അടക്കിവാണിരുന്ന കൂട്ടരായിരുന്നു ജൂതന്മാര്‍.

മട്ടാന്‍ഞ്ചേരിയിലെ പരദേശി സിനഗോഗ് ഇന്ന് ലോകത്തിലെ ധാരാളം ആളുകള്‍ വന്നുപോകുന്ന ഒരു ടൂറിസ്റ്റ ജൂതപളളിയാണ്. ഈ പളളിയില്‍ നിന്നും വളരെ കുറച്ച് മീറ്ററുകള്‍ മാത്രമായി നില നിന്നക്കുന്ന മറ്റോരു പളളിയുണ്ട് , പതിനാറാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കടവുംഭാഗം സിനഗോഗ്. ഇവിടെ ഇങ്ങനെ ഒരു സിനഗോഗ് ഉണ്ടായിരുന്നു എന്നു ഇന്ന് പുറം ലോകത്തിനറിയില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെത്തെ അമൂല്യ വസ്തുക്കള്‍ അവര്‍ തങ്ങളുടെ നാടായ ഇസ്രയിലേക്ക് കൊണ്ടു പോയി .പിന്നീട് അധപദിച്ചുപോയതാണ് ഈ പളളി. ആദ്യം ഇതു ചെമ്മീന്‍ സൂക്ഷിപ്പ് കേന്ദ്രമായിരുന്നു, പിന്നീട് കൈമാറി കയര്‍ ഉല്‍പ്പാദന ഫാക്ക്റ്ററിയായി. ഇന്നു ഈ ഇരുപ്പതൊന്നാം നൂറ്റാണ്ടില്‍ ഇതു കന്നുകാലികളെ മേയിക്കുന്ന ഒരു തൊഴുത്തായി മാറിയിരിക്കുകയാണ്. തൊട്ടടുത്തുളള പരദേശി സിനഗോഗിനെക്കാലും പ്രായവും, ചരിത്രവുമുണ്ട് ഈ സിനഗോഗിന്. പരദേശിയില്‍ വരു ആരും തന്നെ ഇവിടെ സന്ദര്‍ശനത്തിനെത്തുന്നില്ല , കാരണം അവര്‍ അറിയുന്നില്ലാ ഇവിടെ ഇങ്ങനെ ഒരു സിനഗോഗ് ഉണ്ടായിരുന്നു എന്ന്. നാടിന്റെ ഒരു ചരിത്രമാണ് ആരാലും അറിയപ്പെടാതെ ഇന്ന് കന്നുകാലി തൊഴുത്തായി മാറിയിരിക്കുന്നത്.

വികസനങ്ങള്‍ പലതും വന്നു പോകുന്ന നാട്ടില്‍ പഴമയെ തെട്ടുണര്‍ത്തുന്ന മൂല്യമുളള വസ്തുക്കളെ പലരും മറന്നുവെന്നു ഭാവിക്കുകയാണ്. ഇതു സംരക്ഷിക്കാന്‍ നാട്ടില്‍ ശ്രദ്ധാലുക്കല്‍ ആരുമില്ലെ.