ഷിക്കാഗോ: ഫൊക്കാനയുടെ 17-ാമത് നാഷണല്‍ കണ്‍വെന്‍ഷന്റെ മിഡ്‌വെസ്സ് റീജിയണിലെ രജിസ്‌ട്രേഷന്‍ കിക്കോഫ് നവംബര്‍ 22 ന് വൈകീട്ട് 6 മണിക്ക് ഷിക്കാഗോയില്‍ വെച്ച് നടത്തപ്പെടുന്നു. 2016 ജൂലായ് 1 മുതല്‍ 4 വരെ കാനഡയിലെ ടൊറാന്റോയില്‍ വച്ചു നടത്തുന്ന ഫൊക്കാന കണ്‍വെന്‍ഷനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് നടന്നുവരുന്നത്. ഇത്തവണത്തെ കണ്‍വെന്‍ഷന്‍ വിജയപ്രദമാക്കുവാനും അതിന് മിഡ്‌വെസ്റ്റ് റീജിയനില്‍ നിന്നും വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ മിഡ്‌വെസ്റ്റ്് റീജിയന്‍ പ്രസിഡന്റ് സന്തോഷ് നായരുടെയും മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെയും, ജോയി ചെമ്മാച്ചേല്‍, സിറിയക്ക് കൂവക്കാട്ടില്‍, ലെജി പട്ടരുമഠത്തില്‍, മാത്യൂസ് ഏബ്രഹാം, പ്രവീണ്‍ തോമസ്, ജോഷി വള്ളിക്കുളം, മത്യാസ് പുല്ലാപ്പള്ളില്‍, ഷിബു മുളയാനിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടന്നുവരുന്നു.
കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷനില്‍ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി.ജോണ്‍, മറ്റ് ഫൊക്കാന ഭാരവാഹികള്‍, ഫൊക്കാന മുന്‍ പ്രസിഡന്റുമാരായ ഡോ.അനിരുദ്ധന്‍, മറിയാമ്മ പിള്ള എന്നിവര്‍ പങ്കെടുക്കും. ഷിക്കാഗോയിലുള്ള മുഴുവന്‍ സംഘടനാഭാരവാഹികളും, സാമൂഹ്യപ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ഇതൊരറിയിപ്പായി സ്വീകരിച്ച് ഷിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് (5110. N. Elston. Ave, Chicago, IL ) നടക്കുന്ന ഫൊക്കാന കണ്‍വzന്‍ഷന്‍ രജിസ്‌ട്രേഷനില്‍ പങ്കെടുക്കണമെന്ന് ഫൊക്കാന മിഡ്‌വെസ്സ് റീജിയന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫിന് മുമ്പായി മിഡ്‌വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിലുള്ള സ്‌പെല്ലിംഗ് ബീ മത്സരം, ഇന്ത്യയെ കണ്ടെത്തുക എന്ന മത്സരവും 2 മണി മുതല്‍ നടത്തപ്പെടുന്നു. സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലെജി പട്ടുമഠത്തിലുമായി 630-709-9075 എന്ന നമ്പറിലും ഇന്ത്യയെ കണ്ടെത്തുക എന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഷാനി ഏബ്രഹാമുമായി 847 673 5229 എന്ന നമ്പറിലും ബന്ധപ്പെടുക.