ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളിലെ യാത്രക്കാരെ ഒഴിപ്പിച്ചു.

04:33pm 17/3/2016
download

ന്യൂഡല്‍ഹി: ഭുവന്വേഷറിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനവും കാഠ്മണ്ഡുവിലേക്കുള്ള നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനവുമാണ് ബോംബ് ഭീഷണിയെതുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാരെ പുറത്തിറക്കി രണ്ട് വിമാനങ്ങളും സുരക്ഷാ വിഭാഗം പരിശോധിച്ചു.

കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനവും ബോംബ് ഭീഷണിയെത്തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. സമീപകാലത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ ഫോണ്‍ ഭീഷണി സന്ദേശങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.