03:05 PM 30/06/2016
ന്യൂഡൽഹി: അബ്ദുൽ നാസർ മഅ്ദനിക്ക് നാട്ടിൽ പോകാൻ സുപ്രീംകോടതി അനുമതി. രോഗബാധിതയായ ഉമ്മയെ കാണാനാണ് സുപ്രീംകോടതി അനുമതി നൽകിയത്. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി സമർപ്പിച്ച അപേക്ഷയിലാണ് ഉത്തരവ്.
അതേസമയം, കേരളത്തിലേക്ക് പോകാനുള്ള അനുമതി എത്ര ദിവസത്തേക്ക് എന്നുള്ളത് വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. വിചാരണ ഒരു വർഷം കൊണ്ട് പൂർത്തിയാക്കണമെന്നും ഉമ്മയുടെ രോഗവിവരങ്ങൾ രേഖാ മൂലം കോടതിയെ അറിയിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രമേഹം മൂലം ഏറെ വിഷമതകള്‍ അനുഭവിക്കുന്ന മഅ്ദനിക്ക് വിചാരണ കോടതി ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ മാത്രം ഹാജരായാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശം നല്കി. മഅ്ദനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണാണ് കോടതിയില്‍ ഹാജരായത്.
നേരത്തെ മഅ്ദനിയുടെ അപേക്ഷ പരിഗണിക്കരുതെന്ന് കർണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേരളത്തിൽ പോയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു കർണാടകയുടെ വാദം.