മാര്‍ച്ച് 13 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്

06:54pm 13/3/2016

പി.പി.ചെറിയാന്‍
Newsimg1_46542953
ഡാളസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 13 ഞായര്‍ പുലര്‍ച്ച രണ്ടു മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെക്കും.

വസന്തക്കാലം ആരംഭിക്കുന്ന മാര്‍ച്ച് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് പകലിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിക്കുന്ന സമയമാറ്റം നിലവില്‍ വരുന്നത്. 2015 നവംബര്‍ ഒന്നിനായിരുന്നു ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെച്ചിരുന്നത്.

ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലഘട്ടത്തില്‍ സമയമാറ്റം ഔദ്യോഗീകമായി അംഗീകരിച്ചു അമേരിക്കന്‍ ഗവണ്‍മെന്റ് വിജ്ഞാപനം ഇറക്കിയത്.

സ്പ്രിംഗ് സീസണ്‍ ആരംഭിക്കുന്നതോടെ ധാരാളമായി സൂര്യപ്രകാശം ലഭിക്കുന്നതുകൊണ്ട് പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു വൈദ്യുതിയുടെ ഉപയോഗം കുറക്കുന്നതിനും, ഇങ്ങനെ മിച്ചം ലഭിക്കുന്ന വൈദ്യുതി യുദ്ധ മേഖലകളില്‍ ഉപയോഗിക്കുകയും ചെയ്യണമെന്ന ലക്ഷ്യത്തോടു കൂടിയാണ് ഗവണ്‍മെന്റ് തീരുമാനമെടുത്തത്.

സ്പ്രിംഗ് ഫോര്‍ വേര്‍ഡ് ഫോള്‍ ബാക്ക് വേഡ് എന്ന ചുരിക്ക പേരിലാണ് സമയമാറ്റം അറിയപ്പെടുന്നത്.

അരിസോണ, ഹവായ്, പുര്‍ട്ടിക്കൊ, വെര്‍ജിന്‍ ഐലന്റ്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.