എം. ജി. ശ്രീകുമാര്‍ നയിക്കുന്ന ‘സ്‌നേഹ സംഗീതം’ ; ന്യൂയോര്‍ക്കില്‍ പ്രൗഢ ഗംഭീരമായ ടിക്കറ്റ് വിതരണോദ്ഘാടനം

06:53pm 13/3/2016

ഷോളി കുമ്പിളുവേലി
Newsimg2_76850021
ന്യൂയോര്‍ക്ക് : വെസ്റ്റ് ചെസ്റ്റര്‍ സിറോ മലബാര്‍ കത്തോലിക്ക ദേവാലയ നിര്‍മ്മാണത്തിന്റെ ഫണ്ട് ശേഖരണാര്‍ത്ഥം, മേയ് 13 വെളളിയാഴ്ച വൈകിട്ട് 7ന് മൗണ്ട് വെര്‍ണന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അനുഗ്രഹീത ഗായകന്‍ എം. ജി. ശ്രീകുമാര്‍ നയിക്കുന്ന ‘സ്‌നേഹ സംഗീതം’ എന്ന ക്രിസ്തീയ ഭക്തി ഗാനമേളയുടെ ടിക്കറ്റ് വിതരണോദ്ഘാടനം ഫെബ്രുവരി 28–ാം തിയതി ഞായറാഴ്ച പ്രൗഢ ഗംഭീരമായ സദസിനെ സാക്ഷിയാക്കി ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വ്വഹിച്ചു.

യേശു ക്രിസ്തുവിനെ തന്റെ രക്ഷകനും നാഥനുമായി ഏറ്റുപറഞ്ഞുകൊണ്ട് ആത്മീയ ഗാനങ്ങളുമായി ലോകം മുഴുവന്‍ സഞ്ചരിച്ചു വരുന്ന എം. ജി. ശ്രീകുമാറിനോടൊപ്പം പ്രശസ്ത പിന്നണി ഗായിക രജ്ഞിനി ജോസും അനൂപ് (കീ ബോര്‍ഡ് പ്ലയര്‍– ഐഡിയ സ്റ്റാര്‍ സിംഗര്‍– ഏഷ്യാനെറ്റ്) എന്നിവരും പങ്കുചേരുന്നു.
പുതിയൊരു ദേവാലയ നിര്‍മ്മാണത്തിനുവേണ്ടി ഫണ്ട് സ്വരൂപീക്കുന്നതായി ‘സ്‌നേഹ സംഗീതം’ തന്നെ തിരഞ്ഞെടുത്തത് വളരെ ഉചിതമായ തീരുമാനമാ ണെന്ന് മാര്‍ ജോയ് ആലപ്പാട്ട് പറഞ്ഞു. ഒരു ദേവാലയ നിര്‍മ്മാണത്തില്‍ ഭാഗഭാക്കാകുക എന്നത് വളരെ അനുഗ്രഹീതമായ കാര്യമാണെന്നും, അതുകൊണ്ടു തന്നെ എല്ലാവരും ഉദാരമായി സഹകരിക്കണമെന്നും മാര്‍ ആലപ്പാട്ട് അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, മിഷന്‍ ഡയറക്ടര്‍ ഫാ. റോയിസന്‍ മേനോലിക്കല്‍, സഹോദര ക്രിസ്തീയ സഭകളെ പ്രതിനിധീകരിച്ച്, തോമസ് ജോര്‍ജ്(സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചര്‍ച്ച് ന്യൂറോഷന്‍) ഷെവ. ഇട്ടന്‍ ജോര്‍ജ് പടിയേടത്ത് (സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് ചര്‍ച്ച് യോങ്കേഴ്‌സ്), ഡോ. വിജു ജേക്കബ്(സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് – ബ്രോങ്ക്‌സ്) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

തുടര്‍ന്ന് ജോര്‍ജ് കണ്ടംകുളം, ഡോ. ബേബി പൈലി ഡൊമിനിക് സാമുവേല്‍ (ന്യൂയോര്‍ക്ക് ലൈഫ്), ഡോ. ആനി മണ്ണംചേരില്‍, സണ്ണി മാത്യു(സണ്ണി ട്രാവല്‍സ്), ഷാജി സഖറിയ, ജോസഫ് കാഞ്ഞമല, ജോജി വട്ടപ്പാറ(ജി ആന്‍ഡ് ജെ ഓട്ടോ മൊബൈയില്‍), ബിജോയ് തെക്കെനേത്ത്, മാര്‍ട്ടിന്‍ പെരുംമ്പായില്‍, ഹാനോഷ് പണിക്കര്‍(പണിക്കര്‍ അക്കൗണ്ടിംഗ് സര്‍വീസ്) ഷോളി കുമ്പിളുവേലി(റോയല്‍ ഫൈന്‍ ഹോംസ്) ജോയിസന്‍ മണവാളന്‍(സ്‌പൈസസ് വില്ലേജ്), ജോര്‍ജ് കൊക്കാട്ട്, സഖറിയാസ് ജോണ്‍, സെബാസ്റ്റ്യന്‍ വിരുതിയില്‍, ജിം ജോര്‍ജ് പളളാട്ടുകാലായില്‍, ജേക്കബ് വൈശ്യാന്തേടം, സോണി വടക്കേല്‍(മൈക്രോ ഐടി സൊലൂഷന്‍സ്) ജോസ് മലയില്‍ (അസറ്റ് ലി മോസിന്‍) ജോമോന്‍ കാച്ചപ്പളളി, ജോഫ്രിന്‍ ജോസ് (ഫോമ ജോ.സെക്രട്ടറി), യുവജന പ്രതിനിധികളായ ടോണി പട്ടേരില്‍, ജോജി ഞാറകുന്നേല്‍, സാം കൈതാരത്ത്, ജോണ്‍ വാളിപ്ലാക്കല്‍ എന്നിവര്‍ മാര്‍ ജോയ് ആലപ്പാട്ടില്‍ നിന്ന് ആദ്യ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി.

പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ജോസ് ഞാറക്കുന്നേല്‍ സ്വാഗതവും, വൈസ് ചെയര്‍മാന്‍ ഷൈജു കളത്തില്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ ടിക്കറ്റുകള്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സ്‌റ്റോറുകളിലും ലഭ്യമാണ്. സ്‌പോണ്‍സര്‍ ചെയ്യുന്നതിനുളള അവസരവും ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോസ് ഞാറകുന്നേല്‍ : 914 843 2106 ഷൈജു കളത്തില്‍ : 914 330 7378