08:50pm 9/5/2016
ന്യൂഡല്‍ഹി: യുവരാജ് സിംഗ് സച്ചിന് തെണ്ടുല്‍ക്കറുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഞായറാഴ്ച വിശാഖപട്ടണത്ത് മുംബൈ ഇന്ത്യന്‍സുമായി നടന്ന മത്സരത്തിനു ശേഷമാണ് താരം കാല്‍തൊട്ട് വന്ദിച്ചത്. എന്നാല്‍ ഇതിന് മുന്‍പും യുവരാജ് സിംഗ് സച്ചിന് തെണ്ടുല്‍ക്കറുടെ കാല്‍തൊട്ട് വന്ദിച്ചിരുന്നു.
അതിന് വേദിയായത് ലോര്‍ഡ്സില്‍ 2014 ജുലായില്‍ എം.സി.സിയുടെ 200-ാം വാര്‍ഷികത്തോടനുബന്ധിച്ച പരിപാടിയായിരുന്നു. ലോര്‍ഡ്സില്‍ 2014-ല്‍ നടന്ന എം.സി.സി ഇലവനും റെസ്റ്റ് ഓഫ് ദി വേള്‍ഡും തമ്മിലുള്ള മത്സരത്തിലായിരുന്നു അത്. റെസ്റ്റ് ഓഫ് ദി വേള്‍ഡ് താരമായിരുന്നു അന്ന് യുവരാജ് സിംഗ്. 234 പന്തില്‍ 132 റണ്‍സെടുത്ത് നില്‍ക്കെ സച്ചിന് തെണ്ടുല്‍ക്കര്‍ക്ക് വിക്കറ്റ് നല്കി മടങ്ങി. അന്ന് യുവരാജ് ക്രീസ് വിട്ടത് സച്ചിന് തെണ്ടുല്‍ക്കറുടെ കാല്‍തൊട്ട് വന്ദിച്ചതിനു ശേഷമാണ്. അന്ന് കാല്‍തൊട്ട് വന്ദിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
എന്നാല്‍ ക്രിക്കറ്റ് താരം യുവരാജിന് ഇന്നലെ വളരെ പ്രധാനപ്പെട്ട ഒരു ദിനമായിരുന്നു. യുവരാജ് ഐ.പി.എല്ലില്‍ നൂറ് മത്സരങ്ങള്‍ തികയ്ക്കുന്ന ദിവസം കൂടിയായിരുന്നു ഇന്നലെ.