റിക് പെറി ട്രംപിനെ എന്‍ഡോഴ്‌സ് ചെയ്തു

12.34 AM 01-09-2016
unnamed (7)
പി. പി. ചെറിയാന്‍

ഓസ്റ്റിന്‍ : ടെക്‌സസ് മുന്‍ ഗവര്‍ണ്ണറും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന റിക് പെറി ഡൊണാള്‍ഡ് ട്രംപിനെ എന്‍ഡോഴ്‌സ് ചെയ്തു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വരികയാണെങ്കില്‍ ഗവണ്‍മെന്റില്‍ മുഖ്യ സ്ഥാനം റിക് പെറിക്ക് ലഭിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ടെക്‌സസ് ഗവര്‍ണറായിരിക്കുന്ന ഗ്രേഗ് ഏബട്ട് ഇതുവരെ ട്രംപിനെ പരസ്യമായി എന്‍ഡോഴ്‌സ് ചെയ്യുന്നതായി പ്രഖ്യാപിച്ചിട്ടില്ല. റിപ്പബ്ലിക്കന്‍ സംസ്ഥാനമായ ടെക്‌സസ് ട്രംപിന് വന്‍ വിജയം നേടി കൊടുക്കുമെന്നാണ് ഈയ്യിടെ നടത്തിയ സര്‍വ്വേകള്‍ വെളിപ്പെടുത്തുന്നത്. ഹില്ലരിക്ക് ആദ്യം അല്പം മുന്‍തൂക്കം ലഭിച്ചിരുന്നുവെങ്കിലും അതിനെ മറികടന്ന് ട്രംപ് ടെക്‌സസില്‍ ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട്.

ഇണ്ട മെയില്‍ വിവാദത്തില്‍ കുരുങ്ങി കിടക്കുന്ന ഹില്ലരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലും ഹില്ലരിക്കുണ്ടായിരുന്ന ജനപിന്തുണക്ക് മങ്ങല്‍ ഏറ്റിരിക്കുന്നതായും സര്‍വ്വേകള്‍ വെളിപ്പെടുത്തുന്നു.