എടിഎം മെഷീന്‍ റീഫില്‍ ചെയ്യുന്നതിനിടയില്‍ ഗാര്‍ഡ് വെടിയേറ്റ് മരിച്ചു

12.35 Am 01-09-2016
unnamed (8)
പി. പി. ചെറിയാന്‍
ഹൂസ്റ്റണ്‍ : ഡ്രൈവ് ക്രുവിലുളള വെല്‍സ് ഫര്‍ഗൊ ബാങ്ക് എടിഎം മെഷീനില്‍ പണം റീഫില്‍ ചെയ്യുന്നതിനിടെ അക്രമികളുടെ വെടിയേറ്റ് ഗാര്‍ഡ് കൊല്ലപ്പെട്ടു.

ഓഗസ്റ്റ് 29 തിങ്കളാഴ്ച വൈകിട്ട് ബ്രിങ്ക്‌സ് ജീവനക്കാരനായ ഗാര്‍ഡും സഹായിയും ഒരു വാഹനത്തിലാണ് പണവുമായി എടിഎംമ്മിനു മുമ്പില്‍ എത്തിയത്. സഹായി കാറില്‍ ഇരിക്കുന്നതിനിടയില്‍ റീഫില്‍ ചെയ്യുകയായിരുന്ന ഗാര്‍ഡിനു നേരെയാണ് വെടിവയ്പ് നടന്നത്. ഹൂസ്റ്റണ്‍ പൊലീസ് ഡിറ്റക്ടീവ് ഇവാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ് ഈ വിവരം.

തിങ്കളാഴ്ച രാത്രിയായിട്ടും പ്രതികളുടെ ചിത്രം ക്യാമറയില്‍ നിന്നു കണ്ടെടുക്കുന്നതിനുളള ശ്രമം തുടരുകയാണെന്ന് ഇവാന്‍ പറഞ്ഞു. കൊല്ലപ്പെട്ട ഗാര്‍ഡിനെക്കുറിച്ചുളള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.