08:40 PM 09/05/2016
ന്യൂയോര്‍ക്: വാട്സ്ആപ്പില്‍ ഇനി കണ്ടും സംസാരിക്കാം. കാള്‍ ബാക്, വോയ്സ്മെയില്‍ ഓപ്ഷനുകള്‍ക്കും ഫയല്‍ കൈമാറ്റസംവിധാനത്തിനും പിറകെ വാട്സ്ആപ്, വിഡിയോ കോളിങ് സംവിധാനവും അവതരിപ്പിക്കുന്നു. നിലവില്‍ ചില ഫോണുകളില്‍ വാട്സ്ആപ് കോളിങ് ലഭ്യമാണെങ്കിലും സാധാരണ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമായിരുന്നില്ല. വാട്സ്ആപ് വോയ്സ് കാളിങ് അവതരിപ്പിച്ചതുപോലെ ഫോണുകളില്‍ ‘ക്ഷണം’ (ഇന്‍വൈറ്റ്) ലഭിക്കുന്നവര്‍ക്ക് മാത്രമാണോ ഈ സംവിധാനം ലഭ്യമാകുക അതോ എല്ലാവര്‍ക്കും ഉപയോഗിക്കാനാകുമോ എന്നത് അറിവായിട്ടില്ല. ലിങ്ക്, ക്യൂ.ആര്‍ കോഡ് എന്നിവ വഴിയെന്നപോലെ എന്‍.എഫ്.സി ടാഗുകള്‍ വഴിയും ഗ്രൂപ് ഇന്‍വൈറ്റ് അയക്കാനുള്ള സംവിധാനവും ഉടന്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്്. ഒരു ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മറ്റ് വാട്സ്ആപ് ഉപഭോക്താക്കള്‍ക്ക് ഇന്‍വൈറ്റ് അയക്കാനുള്ള പുതിയ മാര്‍ഗങ്ങളും കമ്പനി തിരയുന്നുണ്ട്. ഈയടുത്താണ് വാട്സ്ആപ് ആപ്ളിക്കേഷന്‍ തുറക്കാതെതന്നെയുള്ള കാള്‍ ബാക് ഓപ്ഷന്‍ അവതരിപ്പിച്ചത്.