‘വേട്ട’യുടെ ആദ്യ ടീസര്‍

09:49am 17/2/2016

download (4)
‘മിലി’ എന്ന ചിത്രത്തിനു ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം ‘വേട്ട’യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും മഞ്ജു വാര്യറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ഇന്ദ്രജിത്ത്, ഭാമ, വിജയരാഘവന്‍, പ്രേം പ്രകാശ്, ദീപക് പറമ്പില്‍, ഡോ. റോണി, ഗായത്രി, ഡോ. ഉമ ബേബി, നന്ദന തുടങ്ങിയവരും ചിത്രത്തിലുണ്ട്. അരുണ്‍ലാല്‍ രാമചന്ദ്രന്റേതാണ് കഥയും തിരക്കഥയും. സംഗീതം-ഷാന്‍ റഹ്മാന്‍.

എ.വി ആനൂപ് പ്രോഡക്ഷന്‍സും രാജേഷ് പിള്ള ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനീഷ് ലാലാണ് ഛായാഗ്രഹണം.