ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോ­ലിക്ക ഇടവകയിലെ മിഷന്‍ലീഗ് കുട്ടികള്‍ മാതൃകയായി

09:58am
17/2/2016
Newsimg1_18733760
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍

മിഷിഗണ്‍ സംസ്ഥാനത്തുള്ള ഫ്ളിന്റെ പട്ടണത്തില്‍ കുടിവെള്ളത്തില്‍ ഈയത്തിന്റെ അംശം സാധാ­രണ അളവില്‍ കൂടുകയും പട്ടണമൊട്ടാകെ കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ചെയ്ത സംഭവം ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയുമാണ്. 6000 – 12000 കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധി­ച്ചേക്കും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഫ്ളിന്റിലേക്ക് സഹായം എത്തിക്കൊണ്ടിരിക്കുകയാണ്.

ഈയവസരത്തില്‍ സ്നേഹം, സനം, സേവാസഹനം എന്ന മുദ്രാക്യത്തോടെ സെന്റ് മേരീസ് ഇടവകയിലെ സാധിക്കുന്ന മിക്ക കുടുംബങ്ങളില്‍ നിന്നും ശുദ്ധജലം നിറച്ച കുപ്പികള്‍ ശേഖരിച്ച് ഫ്ളിന്റെ പട്ടണത്തിലേക്ക് അയച്ചു. ഈ കാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് വികാരിയച്ചനായ രാമച്ചനാട്ട് ഫിലിപ്പച്ചനോടൊപ്പം മിഷന്‍ലീഗ് ഡയറക്ടറായ സുബി തേക്കിലക്കാട്ടലും കുട്ടികളായ ബെഞ്ചി തെക്കനാ’്, മിനു മൂലക്കാട്ട്, എയ്ഞ്ചല്‍ തൈമാലില്‍, റ്റാനിയ മരങ്ങാട്ടില്‍, മെല്‍വിന്‍ വാലിമറ്റത്തില്‍ എന്നിവരാണ്.