11:25am 7/3/2016
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക് : ചലച്ചിത്ര- ടെലിവിഷന്‍ രംഗത്തെ പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ ഒത്തുചേരുന്ന സംഗീത നൃത്ത ഹാസ്യ കലാവിരുന്ന് പെരിയാര്‍ ‘വൈശാഖസന്ധ്യ 2016’, റോക്ക്ലാന്‍ഡ് സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ഇടവക അഭിമാനപൂര്‍വ്വം ക്ലാര്‍ക്സ് ടൗണ്‍ സൗത്ത് ഹൈസ്കൂളില്‍ വച്ച് ഏപ്രില്‍ 2 ശനിയാഴ്ച വൈകുന്നേരം 5.30 മണിക്ക് നടത്തപ്പെടുന്നു.
മലയാളികള്‍ക്ക് എന്നും നല്ല ഷോകള്‍ സമ്മാനിച്ച സെവന് സീസ് ആണ് ഈ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍.
ഈ ഷോയുടെ ടിക്കറ്റ് വിതരണോദ്ഘാടനം സെന്റ് ആന്‍ഡ്രുസ് ഇടവക വികാരി സോണി ഫിലിപ്പ് അച്ഛന് മാര്‍ച്ച് മാസം 6 ഞായറാഴ്ച ആരാധന കഴിഞ്ഞ് ഇടവകജനങ്ങള്ക്ക്് നല്കി് നിര്‍വഹിച്ചു. മാത്യു ബേബി അച്ഛന് ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ബില്‍ഡിംഗ് ഫണ്ടിലേക്ക് ആണ് ഈ പണം സമാഹരിക്കുന്നത് എന്നും ഭാരവാഹികള്‍ ഓര്‍മിപ്പിക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും മാത്യു ബേബി അച്ചനെ ബന്ധപ്പെടുക.(845)3628158. ചര്ച്ച്് വെബ് സൈറ്റില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതാണ്.