വ്‌ലാഡിമര്‍ പുടിന്‍ അഴിമതിക്കാരനെന്ന് യു.എസ്‌ന്റെ ആരോപണം

putin_2288082b

09:18am 26/01/2016

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ അഴിമതിക്കാരനാണെന്ന് യു.എസ്‌ന്റെ ആരോപണം. ആദ്യമായാണ് പുടിനെതിരെ പരസ്യമായി യു.എസ് ആരോപണം ഉന്നയിക്കുന്നത് പുടിന്റെ സാമ്പത്തിക ഇടപാടുകള്‍ എന്ന ബി.ബി.സി പരിപാടിയില്‍ യു.എസ് ട്രഷറി വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ ആദം സുബിനാണ് പ്രസിഡന്റ്‌ന് ആരോപണം ഉന്നയിച്ചത്.

പുടിന്റെ ഇടപാടുകളില്‍ വലിയ പൊരുത്തക്കേടുകള്‍ ഉള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ആദം സുബിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ചെല്‍സി ഫുട്ബാള്‍ ക്ലബ് ഉടമയായ റോമന്‍ എബ്രഹാമോവിച്ചിനെതിരെയും ട്രഷറി വകുപ്പ് ആരോപണം ഉന്നയിക്കുന്നുണ്ട്. ഏന്നാല്‍, ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചു.

2014ല്‍ ക്രെംലിന്‍ വിഷയത്തോടെയാണ് യു.എസും റഷ്യയും തമ്മിലുള്ള ബന്ധം വഷളായത്. ഇതേതുടര്‍ന്ന് പുടിന് ബന്ധമുള്ള ചില കമ്പനികള്‍ക്കും വ്യക്തികള്‍ക്കും എതിരെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

പുടിന്റെ കടുത്ത വിമര്‍ശകനായിരുന്ന പ്രതിപക്ഷ നേതാവ് ബോറിസ് നെറ്റ്‌സോവിന്റെ ദുരൂഹ കൊലപാതകത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകള്‍ യുറോപ്യന്‍ കൗണ്‍സിലിനെ സമീപിച്ചു. 2015 ഫെബ്രുവരിയില്‍ പ്രഭാത സവാരിക്കിടെയാണ് നെറ്റ്‌സോവ് വെടിയേറ്റ് മരിച്ചത് .കൊലപാതകത്തിന് പിന്നില്‍ പുടിന്റെ കരങ്ങളാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു..