02:58pm 01/3/2016
ആര്‍.ജ്യോതിലക്ഷ്മി.
ലോക സിനിമയില്‍ ഇടം നേടാന്‍ ഉതകുന്ന കലാക്കാരന്‍മാരാലും,കലാകാരികളാലും സമ്പന്നമാണ് മലയാള സിനിമ.കഴിവുളളവരെ എന്നും അംഗീകരിക്കുന്ന മലയാളിയും മലയാള സിനിമയും, ചില സന്ദര്‍ഭങ്ങളില്‍ അന്യന്‍മാരെ പോലെ കൂറുകാണിക്കാനും മടിയില്ലാ. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം പലതും പല വഴിക്കും വന്നു പോയി. കഴിഞ്ഞ തവണത്തെ ചലച്ചിത്ര അവാര്‍ഡ് ഒരു പരിധി വരെ പലരെയും നീരസത്തില്‍ ആക്കിയിരുന്നു. അതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണോ ഇക്കൊല്ലത്തെയും അവാര്‍ഡ് എന്നതിന്‍ സംശയമുനയിലാണ്.
ആര്‍ക്കും വാങ്ങാവുന്ന ഒരു വസ്തുതയായി ചുരുങ്ങുകയാണോ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍.ഒരു ജൂറിയും അതിനു വേണ്ടി ഒരു സാംസ്‌ക്കാരിക മന്ത്രിയും ഉണ്ടേങ്കിലും , പ്രേക്ഷകരെ രണ്ടാം കുടിയിലേക്ക് തരംതാഴ്ത്താന്‍ സാധിക്കുമോ. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡിനെ ചുറ്റി പറ്റിയും പല അപകീര്‍ത്തികള്‍ സംഭവിച്ചിരുന്നാലും ഇത്തവണെ അതു നിര്‍ജീവമാകും എന്ന കരുതി ഇരുന്നതാവാം പ്രേക്ഷകര്‍.
ജയസൂര്യ എന്ന നടന്‍ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ടു. അദ്ദേഹത്തിന്റെ അഭിനയമികവ് പലതും നമ്മള്‍ കണ്ടിട്ടുളളതാണ്. എന്നിരുന്നാലും നാളിതുവരെ ഒരു അവാര്‍ഡിനു അദ്ദേഹത്തെ പരാമര്‍ഷിക്കുക പോലും ഉണ്ടായിട്ടില്ലാ. ഇനി അവാര്‍ഡ് കമ്മറ്റിക്കു വല്ലോ നീരസവും ഉണ്ടോ എന്നും അറിയില്ലാ. കഴിഞ്ഞ വര്‍ഷം അപ്പോത്തിക്കിരിയില്‍ അതിഗംഭീര പ്രകടനം കാഴ്ച്ചവെച്ച് ജയസൂര്യ മലയാളികളുടെ മുന്നില്‍ തെളിയ്ച്ചതാണ്. ഇക്കൊല്ലവും സൂ..സൂ..സൂധി വാത്മിക്കത്തില്‍ വീണ്ടും അതു ആവര്‍ത്തിക്കുക തന്നെ ചെയ്യതു. ഒരു വിക്കനായിട്ട് അഭിനയിക്കുകയെന്നത് അല്‍പം പ്രയാസപ്പെട്ട ഒന്നാണ്. സംവിധായകന്റെ നിര്‍ദേശത്തിനും അപ്പുറമാണ് അദ്ദേഹത്തിന്റെ അഭിനയപ്രകടനം. മറ്റുളള അഭിനെതാക്കള്‍ അഭിനേയിക്കുന്നതും അല്ലങ്കില്‍ അതിലും ഉപരി അഭിനയ സമ്പത്തുളള ജയസൂര്യക്ക് നല്ല നടനുളള അവാര്‍ഡില്‍ എന്തെങ്കിലും അയിത്തം കല്‍പ്പിച്ചിട്ടുണ്ടാവുമോ എന്നും ഈ രണ്ടാകുടിക്കാരായ പ്രക്ഷകര്‍ക്ക് ആറിയില്ലലോ . പ്രത്യേക ജൂറി പുരസ്‌കാരം എന്നു കൊണ്ട എന്താണ് അവാര്‍ഡ് കമ്മറ്റി ഉദ്ദേശിച്ചത് എന്നും അറിയില്ലാ.
അതു പോലെ തന്നെ എടുത്തു പറയെണ്ട മറ്റൊരു നടനവിസ്മയമാണ് സായികുമാര്‍. എന്നു നീന്റെ മൊയിതിന്‍ എന്ന ചിത്രത്തിലെ പ്രകടനം പടം കണ്ടിറങ്ങിയ ആര്‍ക്കും മറക്കാന്‍ സാധിക്കില്ലാ. ഇത്ര ഗംഭീരമായിട്ട് അഭിനയിച്ച സ്വഭാവനടന്‍ പോയ വര്‍ഷമില്ലാ.. അവാര്‍ഡല്ലാ ഒരു അഭിനേതാവിനെ വിലയിരുത്തുന്നത്. പ്രേക്ഷകരുടെ മനസ്സില്‍ ഉളള സ്ഥാനം..അതു എന്നു ഈ നടന്മാരില്‍ മലയാളക്കര നല്‍ക്കിയിട്ടുണ്ട്..