9:58am 8/3/2016
മൊഗാദിശു: സൊമാലിയയിലുണ്ടായ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ 150 അല്‍ശബാബ് പോരാളികള്‍ കൊല്ലപ്പെട്ടു. മൊഗാദിശുവില്‍ നിന്നും 195കി.മീ അകലെ സ്ഥിതി ചെയ്യുന്ന അല്‍ശബാബിന്റെ പരിശീലന കേന്ദ്രത്തിലാണ് അക്രമണമുണ്ടായത്.
ഇവിടെ 200 ല്‍ അധികം പോരാളികള്‍ ഉണ്ടായിരുന്നെന്നും ഏതാനും ആഴ്ചകളായി മേഖല യു.എസ് സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നെന്നും പെന്റഗണ്‍ വക്താവ് ജെഫ് ദാവിസ് പറഞ്ഞു. കഴിഞ്ഞ ദിവസം ബെലിദ്വെയ്നിലെ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഥാപിക്കുന്നതിനിടയില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു.