08:22 am 30/6/2017
ഗുഡ്ഗാവ്: സ്പായുടെ മറവിൽ പെണ്‍വാണിഭ കേന്ദ്രം നടത്തിയ സംഘം പിടിയിൽ. പത്തു സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്ന സംഘത്തെയാണ് ഉത്തർപ്രദേശിലെ ഗുഡ്ഗാവിൽനിന്നു പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന.
നഗരത്തിലെ മൂന്നു മാളുകളിൽ പ്രവർത്തിച്ചിരുന്ന സ്പാകളിൽനിന്നാണ് സ്ത്രീകളെ പിടികൂടിയത്. സംഘത്തെ സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. പ്രദേശത്ത് രാത്രി പ്രവർത്തിക്കുന്ന ബാറുകളിലും പബുകളിലും പോലീസ് പരിശോധന തുടരുകയാണ്.