അച്ഛന്‍െറ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് പതിനാലുകാരന്‍ മരിച്ചു

11:41 AM 05/07/2016
images (1)
വാഷിങ്ടണ്‍: അച്ഛന്‍െറ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മകന്‍ പതിനാലുകാരന്‍ മരിച്ചു. വില്യം ബ്രംബിയുടെ മകന്‍ സ്റ്റീഫനാണ് മരിച്ചത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ്​ സംഭവം. ബ്രംബിക്കെതിരെ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. തോക്കില്‍ നിന്ന് തിര മാറ്റുന്നതിനിടെ സമീപത്ത് നിന്നിരുന്ന മകന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്റ്റീഫനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബ്രംബിയുടെ പെണ്‍മക്കള്‍ നോക്കി നില്‍ക്കെയായിരുന്നു അപകടം. എന്നാല്‍ ഇവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റില്ല.