അഞ്ചു വയസ്സുകാരന്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

11.51 Am 06-09-2016
unnamed (7)
പി. ചെറിയാന്‍
വാഷിങ്ടണ്‍ : അഞ്ചു വയസ്സുകാരന്‍ ഓടിച്ച വാഹനം വോള്‍വൊയുമായി കൂട്ടിയിടിച്ച് അപകടം. അമ്മൂമയെ കാണാന്‍ മോഹം തോന്നിയതിനെ തുടര്‍ന്ന് കുട്ടി രണ്ടു വയസ്സുളള അനുജനേയും കൂട്ടി അമ്മയുടെ എസ്യുവി ഓടിച്ചതാണ് അപകടത്തിനു കാരണമായത്. വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ താക്കോല്‍ മാതാവ് ഉറങ്ങിയ സമയത്താണ് കുട്ടി കൈക്കലാക്കിയത്. സഹോദരനേയും വാഹനത്തില്‍ കയറ്റി സ്റ്റാര്‍ട്ട് ചെയ്തു. വാഹനം മുന്നോട്ട് നീങ്ങി വീടിനടുത്തുളള ഇന്റര്‍ സെക്ഷനിലെത്തിയപ്പോള്‍ മുമ്പില്‍ പോയിരുന്ന വോള്‍വൊയുടെ പുറകില്‍ വലിയ ശബ്ദത്തോടെ ഇടിച്ചു നില്‍ക്കുകയായിരുന്നു.
സമീപവാസികള്‍ ശബ്ദം കേട്ട് ഇറങ്ങിവന്നു. അഞ്ചു വയസ്സുകാരനും 2 വയസ്സകാരനും പരിക്കൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു. വോള്‍വൊയുടെ ്രൈഡവര്‍ക്കും കാര്യമായി പരിക്കേറ്റില്ല.
മാതാപിതാക്കളുടെ അശ്രദ്ധയാണ് കുട്ടികളെ അപകടത്തിലേക്കു നയിച്ചത്. മാതാപിതാക്കളുടെ പേരില്‍ കേസെടുക്കണമോ എന്ന് തീരുമാനിച്ചിട്ടില്ല എന്ന് വാഷിങ്ടണ്‍ പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുന്നുണ്ട്.