അടുത്ത ലക്ഷ്യം റഷ്യ; ഐഎസ് വീഡിയോ പുറത്തുവിട്ടു

02:40pm 1/8/2016
download (2)
മോസ്‌കോ: റഷ്യയെ ആക്രമിക്കാന്‍ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഒരുങ്ങുന്നു. തങ്ങളുടെ അടുത്ത ലക്ഷ്യം റഷ്യയാണെന്ന് വ്യക്തമാക്കി ഐഎസ് വീഡിയോ പുറത്തുവിട്ടു. ഒമ്പതു മിനിറ്റുള്ള യൂടുബ് വീഡിയോ സന്ദേശം ഞായറാഴ്ചയാണ് ഐഎസ് പുറത്തുവിട്ടത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് കരുതിയിരിക്കാന്‍ ആവശ്യപ്പെട്ട് തുടങ്ങുന്ന വീഡിയോയില്‍ റഷ്യയെ ആക്രമിക്കാന്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഒരുങ്ങി കഴിഞ്ഞെന്ന് വ്യക്തമാക്കുന്നു. ആക്രമണത്തിന് ഒരുങ്ങിയിരിക്കാന്‍ റഷ്യയിലുള്ള അനുഭാവികളോട് ഇസ്‌ലാമിക് സ്റ്റേറ്റ് ആഹ്വാനം ചെയ്യുന്നുണ്ട്.

ഭീകര സംഘടനയുടെ ടെലിഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വീഡിയോ എവിടെ വെച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.