02.28 PM 02/05/2017
അമേരിക്കയുടെ ഭാഗത്തുനിന്നു പ്രകോപനങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ അടുത്ത അണുപരീക്ഷണത്തിന് തയാറെന്ന് ഉത്തരകൊറിയ. ഭരണകൂടം നിശ്ചയിക്കുന്ന സ്ഥലത്ത് എപ്പോൾ വേണമെങ്കിലും അണുപരീക്ഷണം നടത്തും.
യുഎസിന്‍റെ ശത്രുതാപരമായ നയങ്ങൾ തിരുത്തുന്നതുവരെ അണുപരീക്ഷണങ്ങൾ തുടരുമെന്നു അധികൃതർ അറിയിച്ചു. ഏതു വിധത്തിലുള്ള യുഎസ് ആക്രമണത്തെയും നേരിടാൻ രാജ്യം സുസജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.