അതിര്‍ത്തിയില്‍ ഇന്ത്യ തിരിച്ചടിക്കുന്നു; 4 പാകിസ്ഥാന്‍ പോസ്റ്റുകള്‍ തകര്‍ത്തു

09.18 Am 30/10/2016
image_760x400
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാ‍ര്‍ ലംഘിച്ച പാകിസ്ഥാന് ഇന്ത്യയുടെ മറുപടി. കേരാണ്‍ മേഖലയില്‍ പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന്‍റെ പോസ്റ്റിനുനേരെ ഇന്ത്യ സൈന്യം വെടിവച്ചു. പാകിസ്ഥാന്‍റെ നാല് സൈനിക പോസ്റ്റുകള്‍ ഇന്ത്യ വെടിവയ്പ്പില്‍ തകര്‍ത്തു. നിരവിപേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റു.
ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയ സംഭവം ഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിച്ചത്. ശക്തമായി തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയ കേന്ദ്രം, ഉചിതമായ മറുപടി സൈന്യം തന്നെ നല്‍കുമെന്നായിരുന്നു പ്രതികരിച്ചത്. ഇതനുസരിച്ച് ഇന്നു രാത്രി കനത്ത വെടിവെപ്പാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്. ലക്ഷ്യംവെച്ച നാല് സൈനിക പോസ്റ്റുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ആര്‍എസ് പുര മേഖലയില്‍ രാത്രി പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് പിന്നാലെയാണ് ഇന്ത്യന്‍ സേന ശക്തമായി മറുപടി നല്‍കിയത്. കുപ്‍വാരയില്‍ ഇന്നലെ പുലര്‍ച്ചെ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ ജവാന്‍ മരിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇന്ത്യ കേരാണ്‍ മേഖലയില്‍ വെടിവയ്പ്പ് നടത്തിയത്.