അത്ഭുതകഥയുടെ ആദ്യപ്രതി ലേലത്തിന്‌

06:33pm. 20/5/2016
images (9)
ന്യുയോര്‍ക്ക്‌: കഥകള്‍ പല ദേശങ്ങള്‍ താണ്ടി ഭാഷഭേദമന്യേ ലോക പ്രശസ്‌തമാകുന്നത്‌ പതിവാണ്‌ അത്തരത്തില്‍ വായനക്കാരെ അത്ഭുതലോകത്തേക്ക്‌ കുട്ടികൊണ്ടു പോയ വിശ്വവിഖ്യാത ചിത്രകഥ ‘ആലീസ്‌ അഡ്‌വ്വഞ്ചേഴ്‌സ് ഇന്‍ വഡര്‍ലാന്റ’. 1865 ല്‍ പുറത്തിറങ്ങിയ ചിത്രകഥയുടെ ആദ്യപ്രതി ലേലത്തിനൊരുങ്ങുന്നു. 30 ലക്ഷം ഡോളറാണ്‌ (20 കോടിയിലേറെ രൂപ) അപൂര്‍വ പ്രതിയുടെ ലേലത്തുകയായി കണക്കാക്കിയിരിക്കുന്നത്‌.
പ്രശസ്‌ത ചിത്രകാരനായ ജോണ്‍ ടെനീയല്‍ വരച്ച 42 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 2000 കോപ്പികളായിരുന്നു 1865 ല്‍ ആദ്യം പുറത്തിറക്കിയത്‌. എന്നാല്‍ ആറ്‌ കോപ്പികള്‍ മാത്രമാണ്‌ പുറത്ത്‌ വിതരണം ചെയ്‌തിരുന്നത്‌. ആദ്യം അച്ചടിച്ച പതിപ്പുകളുടെ നിലവാരം മോശമായിരുന്നതിനാല്‍ ആദ്യ പതിപ്പ്‌ പിന്‍വലിക്കുകയും പിന്നീട്‌ ഒരു വര്‍ഷത്തിനു ശേഷം പുസ്‌തകം വീണ്ടും അച്ചടിക്കുകയായിരുന്നു. ആദ്യ എഡിഷന്റെ പത്തു കോപ്പികളില്‍ ഒന്നാണ്‌ ലേലത്തിനു വെക്കുന്നത്‌.