അധ്യാപികയെ ആക്രമിക്കാൻ ശ്രമം; ചോദ്യം ചെയ്ത ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ചു

02.50 AM 12/11/2016
Crime_Scene_760x400
തിരുവനന്തപുരം: അധ്യാപികയെ ആക്രമിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. അക്രമിയെ രക്ഷിക്കാൻ പൊലീസ് തങ്ങള്‍ക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി അധ്യാപികയും ഭർത്താവും രംഗത്തെത്തി. എന്നാൽ ആരോപണങ്ങള്‍ തെറ്റാണെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു.
അധ്യാപികയായ ഭാര്യയെ വഴിയിൽ തടഞ്ഞ് വച്ച് അസഭ്യം പറഞ്ഞ അയവാസിയായ അനികുമാർറിനെ വ്രജേന്ദ്രലാൽ ചോദ്യം ചെയ്തിരുന്നു. അന്നേ ദിവസം രാത്രി താഹ എന്നു വിളിക്കുന്ന അനിൽകുമാറും ചില സുഹൃത്തുക്കളും ചേർന്ന് വ്രജേന്ദ്രലാലിനെ ആക്രമിക്കാനായി വീട്ടിൽനുള്ളിൽ അതിക്രമിച്ചു കയറിനെന്നാണ് പകാതി. ഇവരും തമ്മിലുള്ള മൽപ്പിടുത്തതിനിടെ അനിൽകുമാറിന്‍റെ കാലിന് സാരമായി പരിക്കേറ്റു. പൊലീസെത്തിയാണ് അനിൽകുമാറിനെ ആശുപത്രിയിലേക്കു മാറ്റിയത്. പക്ഷേ വീടു കയറി ആക്രമിച്ചവർക്കെതിരേ കെസടുക്കാത്ത പൊലീസ് തനിക്കെതിരെ മാത്രം കേസെടുത്ത് പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് വ്രജേന്ദ്രകുമാറിന്റെ ആരോപണം,
പൊലീസ് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും വ്രജേന്ദ്രനും ഭാര്യയും പരാതി നൽകി. എന്നാൽ ആരോപണങ്ങല്‍ ശ്രീകാര്യം പൊലീസ് നിഷേധിച്ചു. അനിൽകുമാറിന് പരിക്കുണ്ടെന്ന ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തെതന്നും വിജേന്ദ്രന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടക്കുകായമെന്നും ശ്രീകാര്യം എസ്ഐ പറഞ്ഞു.